തുരങ്കത്തിനുള്ളിൽ ട്രെയിൻ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

Wait 5 sec.

ഉത്തരാഖണ്ഡിൽ ട്രെയിൻ കൂട്ടിയിടിച്ച് 88 പേർക്ക് പരിക്ക്. ചമോലി ജില്ലയിലെ വിഷ്‌ണുഗുഡ്-പിപൽകോടി ജലവൈദ്യുതി പദ്ധതി തുരങ്കത്തിനുള്ളിൽ ഇന്നലെയായിരുന്നു (ഡിസംബർ 30) സംഭവം. തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോയ ലോക്കോ ട്രെയിൻ ഒരു ഗുഡ്‌സ് ട്രെയിനിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപടസമയത്ത് 109 തൊഴിലാളികൾ തുരങ്ക സ്ഥലത്തുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലാണ് അപകടം. പരിക്കേറ്റ തൊഴിലാളികളെ ഗോപേശ്വർ, പിപൽകോടി എന്നിവടങ്ങളിലെ ജില്ലാ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അപകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് കുമാറും പൊലീസ് സൂപ്രണ്ട് സുർജിത് സിങ് പൻവാറും ഗോപേശ്വാറിലെ ജില്ലാ ആശുപത്രിയിലെത്തി. പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും മികച്ച ചികിത്സ നൽകാൻ ഡോക്‌ടർമാർക്ക് നിർദേശം നൽകുകയും ചെയിതിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.പരിക്കേറ്റവരിൽ 70 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 66 പേരെ ചികിത്സക്ക് ശേഷം ഡിസ്‌ചാർജ് ചെയ്‌തെന്നും മറ്റ് 18 പേർ പിപൽകോടിയിലെ വിവേകാനന്ദ ആശുപത്രിയിലാണെന്നും അധികൃതർ പറഞ്ഞു. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് കുമാർ പറഞ്ഞു. അതേസമയം അപകടത്തെ തുടർന്ന് സ്ഥലത്ത് സംഘർഷം ഉണ്ടായെന്നും അധികൃതർ പറഞ്ഞു.“ഷിഫറ്റ് മാറ്റത്തിനിടെയാണ് രണ്ട് ട്രെയിനുകളും കൂട്ടിയിടിക്കുന്നത്. ഞങ്ങൾ സിഐഎസ്എഫ് സുരക്ഷാ മേധാവി വിശ്വനാഥുമായി സംസാരിച്ചു. ഒരു ട്രെയിൻ തുരങ്കത്തിൽ നിന്ന് 5 കിലോമീറ്റർ പുറത്തേക്ക് വന്നതായി അദ്ദേഹം ഞങ്ങളെ അറിയിച്ചു. ഗുഡ്‌സ് ട്രെയിനിൻ്റെ ബ്രേക്ക് സിസ്‌റ്റത്തിലെ തകരാറാണ് കൂട്ടിയിടിക്ക് കാരണം. പരിക്കേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്”, പൊലീസ് സൂപ്രണ്ട് സുർജിത് സിങ് പൻവാർ പറഞ്ഞു.വിവരം ലഭിച്ചയുടൻ ദുരിതാശ്വാസ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഭരണകൂടം സ്ഥിതിഗതികൾ നിരന്തരം നീരിക്ഷിച്ചുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും എസ്‌പി പറഞ്ഞു.The post തുരങ്കത്തിനുള്ളിൽ ട്രെയിൻ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക് appeared first on ഇവാർത്ത | Evartha.