കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘപരിവാർ സമൂഹമാധ്യമങ്ങൾ വഴി ബോധപൂർവം പടച്ചുവിട്ട ഒരു പെരുംനുണ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ് കോൺഗ്രസുകാരും ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും. സംഗതി മറ്റൊന്നുമല്ല, ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും തന്നെയാണ് ബോധപൂർവ്വം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം കൌൺസിലർ ശ്രീലേഖ, ഓഫീസ് എടുക്കന്നതുമായി ബന്ധപ്പെട്ട് ബോധപൂർവ്വം സൃഷ്ടിച്ച ഒരു പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ സംഘപരിവാർ ഹാൻഡിലുകൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിന് ഇടയാക്കിയത്. എംഎൽഎയ്ക്ക് ഓഫീസ് എടുക്കാൻ 25000 രൂപ പ്രതിമാസം അലവൻസുണ്ടെന്നും, എംഎൽഎ യ്ക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പടെ ഒരുലക്ഷത്തിലേറെ പ്രതിമാസം പ്രതിഫലമുണ്ടെന്നുമാണ് പ്രചരിപ്പിച്ചത്. ഇടതുപക്ഷത്തെ അടിക്കാൻ ഒരു വടി കിട്ടിയ വ്യഗ്രതയിൽ കോൺഗ്രസുകാരും ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരു ഇത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. എന്താണ് വാസ്തവം എന്നുനോക്കാം.ALSO READ: എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങളെ കണക്കുകൾ സഹിതം പൊളിച്ചടുക്കി എം നൗഷാദ് MLAകേരളത്തിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും താഴെപറയുംവിധമാണ്…പ്രതിമാസ ഫിക്സഡ് അലവൻസ്: ₹2,000/- ഇതാണ് ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം. ഇന്ത്യയിൽ ഏറ്റവും കുറവ് അടിസ്ഥാന ശമ്പളം വാങ്ങുന്നത് കേരളത്തിലെ എംഎൽഎമാരാണ്.മണ്ഡലം അലവൻസ്: ₹25,000/- മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കുള്ളതാണ് ഈ അലവൻസ്.ടെലിഫോൺ അലവൻസ്: ₹11,000/- മൊബൈൽ, ടെലിഫോൺ, ഇന്റർനെറ്റ് ഉപയോഗത്തിന് ഈ തുക വിനിയോഗിക്കാംഇൻഫർമേഷൻ അലവൻസ്: ₹4,000/- പത്രങ്ങളും വാരികകളും പുസ്തകങ്ങളും മറ്റ് വിവരശേഖരണത്തിനുമാണ് ഈ അലവൻസ്.സംപ്ച്വറി അലവൻസ്: ₹8,000/- വിവിധ ഔദ്യോഗിക ചെലവുകൾക്കാണ് ഈ തുക.കുറഞ്ഞ ടി.എ (Minimum Monthly T.A): ₹20,000/- യാത്രാ ചെലവുകൾക്കാണ് ഈ തുക.ആകെ 70,000 രൂപയാണ് പ്രതിമാസം ഈ അലവൻസുകളും ആനുകൂല്യങ്ങളും ഉൾപ്പടെ കേരളത്തിലെ എംഎൽഎയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം എംഎൽഎമാർക്ക് ശമ്പളം ലഭിക്കുന്നത് തെലങ്കാനയിലാണ്. അവിടെ രണ്ടരലക്ഷം രൂപയാണ് ഒരു എംഎൽഎയുടെ പ്രതിഫലം. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ഇത് 2.32 ലക്ഷവും കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ ഇത് 2.05 ലക്ഷം രൂപയുമാണ്. ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും രണ്ട് ലക്ഷത്തിന് അടുത്താണ് എംഎൽഎമാരുടെ ശമ്പളം.കേരളത്തിൽ നേരത്തെ പറഞ്ഞ അനുകൂല്യങ്ങൾക്കും അലവൻസുകൾക്കും പുറമെ എംഎൽഎമാർക്ക് സർക്കാരിൽനിന്ന് ലഭിക്കുന്ന മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്.യാത്രാ ആനുകൂല്യങ്ങൾ:റോഡ് യാത്ര: സംസ്ഥാനത്തിനകത്തും പുറത്തും കിലോമീറ്ററിന് ₹10/- നിരക്കിൽ മൈലേജ്.ട്രെയിൻ യാത്ര: ഇന്ത്യയിലുടനീളം ഏത് ക്ലാസ്സിലും സൗജന്യ യാത്രയ്ക്കായി പ്രതിവർഷം ₹4 ലക്ഷം രൂപയുടെ റെയിൽ കൂപ്പണുകൾ.ദിനബത്ത (D.A): സംസ്ഥാനത്തിനകത്ത് ₹1000/-, പുറത്ത് ₹1200/-.മറ്റ് പ്രധാന സൗകര്യങ്ങൾ:സർക്കാർ ചിലവിൽ 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്.കെ.എസ്.ആർ.ടി.സി ബസുകളിലും ബോട്ടുകളിലും സൗജന്യ യാത്ര.പലിശരഹിത വാഹന വായ്പ (₹10 ലക്ഷം വരെ), ഭവന നിർമ്മാണ വായ്പ (₹20 ലക്ഷം വരെ).മെഡിക്കൽ റീഇംബേഴ്സ്മെന്റ് സൗകര്യം.പുസ്തകങ്ങൾ വാങ്ങാൻ വർഷം ₹15,000/- അലവൻസ്.പെൻഷൻ നിരക്കുകൾ (Rate of Pension):സേവനകാലയളവ് അനുസരിച്ചാണ് പ്രതിമാസ പെൻഷൻ നിശ്ചയിക്കുന്നത്:2 വർഷം വരെ സേവനം അനുഷ്ഠിച്ചവർക്ക്: ₹8,000/-.5 വർഷം പൂർത്തിയാക്കിയവർക്ക്: ₹20,000/-5 വർഷത്തിൽ കൂടുതലുള്ള ഓരോ വർഷത്തിനും അധികമായി ₹1,000/- വീതം ലഭിക്കും. (പരമാവധി പെൻഷൻ ₹50,000/- വരെ).മുൻ എം.എൽ.എമാർക്ക് വാഹന ഇന്ധനത്തിനോ റെയിൽ കൂപ്പണിനോ ആയി വർഷം ₹1 ലക്ഷം രൂപയുടെ ആനുകൂല്യം വേറെയും ലഭിക്കും.ALSO READ: മറ്റത്തൂരിലെ കോൺഗ്രസ് – ബിജെപി സഖ്യം: ഓപ്പറേഷൻ ലോട്ടസിന്റെ ഭാഗമെന്ന് സൂചനഎംഎൽഎമാരുടെ പ്രതിഫലവും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരം കേരള നിയമസഭയുടെ വെബ്സൈറ്റിൽ വെണ്ടയ്ക്ക് അക്ഷരത്തിൽ നൽകിയിട്ടുണ്ട്. അതും വളരെ വിശദമായി തന്നെ. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഇത്രയും ഡാറ്റ കൺമുന്നിൽ ഉണ്ടായിട്ടും എന്തിനായിരിക്കും സംഘപരിവാർ ഈ പച്ചനുണ പ്രചരിപ്പിക്കുന്നതും, ഒക്കച്ചങ്ങായിമാരായ കോൺഗ്രസുകാരും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അത് ഏറ്റെടുക്കുന്നതും. ഇന്ത്യയിൽ എല്ലായിടത്തും നുണ പ്രചരിപ്പിച്ചും വർഗീയ വിദ്വേഷ പ്രചരണങ്ങളിലൂടെയും രാഷ്ട്രീയനേട്ടമുണ്ടാക്കുന്നവരാണ് സംഘപരിവാറുകാർ. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട്, ഇടതുപക്ഷത്തെയും, അതിന്‍റെ ജനപ്രിയരായ നേതാക്കളെയും അപകീർത്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് സംഘപരിവാർ ഹാൻഡിലുകൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഘപരിവാറിന്‍റെ ഈ അജണ്ട തിരിച്ചറിയാതെ, അതിന് വെള്ളവും വളവുമിട്ട് നൽകി, കോൺഗ്രസുകാരും ലീഗുകാരും അവരുടെ സ്വന്തം കുഴി തോണ്ടുകയാണെന്ന് പറയേണ്ടിവരും.The post സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത് പെരുംനുണ; അറിയാം കേരളത്തിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും appeared first on Kairali News | Kairali News Live.