ഇന്ത്യയിലെമ്പാടും വർഗീയ ഫാസിസ്റ്റുകൾ ഇരുട്ട് പരത്തുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ന്യൂനപക്ഷങ്ങൾ ദൈനംദിനം വേട്ടയാടപ്പെടുന്നു. ആദിവാസികൾക്ക് അവരുടെ കാടും വീടും ജലവും നഷ്ടപ്പെടുന്നു. കഴിഞ്ഞ ക്രിസ്മസിന് പല അരമനങ്ങളിലും ബിജെപി നേതാക്കൾ കേക്കുമായി എത്തി. ഇത്തവണ ബിജെപിയുടെ യഥാർത്ഥ മുഖം അവർ കണ്ടു. എല്ലാതരത്തിലുള്ള ന്യൂനപക്ഷങ്ങളെയും ബി ജെ പി ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തും. വീഴ്ചയെ തിരുത്തിക്കൊണ്ട് ഇടതുപക്ഷം തിരിച്ച് വരും. ജനങ്ങളിലേക്ക് കടന്നു ചെല്ലും. എൽഡിഎഫിന് മൂന്നാംമൂഴം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത് പെരുംനുണ; അറിയാം കേരളത്തിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളുംലേബര്‍ കോഡ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. തൊഴിൽ നിയമങ്ങളെ ഗോഡ്സെക്ക് വേണ്ടി കൊന്നൊടുക്കിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചായത്തുകളിൽ പ്രതിഷേധിക്കും. പാർട്ടിയും തൊഴിലാളികളും ചേർന്നാണ് അത് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ വിഷയത്തില്‍, കോൺഗ്രസും ബിജെപിയുമായുള്ള ബന്ധത്തിന്റെ യാഥാർഥ്യമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സ്ഥിതി ഇതുതന്നെയായിരിക്കും. തടി ഇവിടെയും മനസ്സ് അവിടെയും അതാണ് കോൺഗ്രസിന്റെ രീതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. The post ‘ഇന്ത്യയിലെമ്പാടും വർഗീയ ഫാസിസ്റ്റുകൾ ഇരുട്ട് പരത്തുന്നു, ന്യൂനപക്ഷങ്ങൾ ദൈനംദിനം വേട്ടയാടപ്പെടുന്നു’: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.