ഫരീദാബാദിൽ ഓടുന്ന വാനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേര്‍ അറസ്റ്റില്‍

Wait 5 sec.

ഫരീദാബാദിൽ ഓടുന്ന വാനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.തിങ്കളാഴ്ച രാത്രി നിര്‍ബന്ധിച്ച് ലിഫ്റ്റ് നല്‍കിയതിന് ശേഷം വാനില്‍ വെച്ച് 25 കാരിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പൊലീസിൻ്റെ അന്വേഷണത്തില്‍ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു.ഡിസംബർ 29ന് ആണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനൊപ്പം താമസിക്കുന്ന യുവതി അമ്മയുമായി വ‍ഴക്കിട്ടതിന് പിന്നാലെ പെണ്‍സുഹൃത്തിനെ കാണാൻ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. രാത്രി 12.30ന് ആണ്, സുഹൃത്തിനെ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങിയത്. മെട്രോ ചൗക്കിൽ വെച്ച് വെറെ ഗതാഗത സംവിധാനങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ ഒരു വാനില്‍ നിന്നുള്ള ലിഫ്റ്റ് സ്വീകരിക്കുകയായിരുന്നു.ALSO READ: കുരുക്ക് മുറുക്കി ഇ ഡി; സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ ജയസൂര്യയ്ക്ക് മൂന്നാമതും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംവാനിലുണ്ടായിരുന്ന രണ്ടുപേർ ഗുരുഗ്രാമിലേക്കുള്ള വഴി തിരിച്ചുവിട്ട് യുവതിയെ വനപ്രദേശത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂട്ടബലാത്സംഗത്തിനിടെ അവളുടെ തലയ്ക്ക് പരിക്കേറ്റു. പ്രതികൾ ഇരുവരും ഫരീദാബാദ് സ്വദേശികളാണ്.ഫരീദാബാദ് പൊലീസിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സബ് ഇൻസ്പെക്ടർ യശ്പാൽ സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.ക്രൈംബ്രാഞ്ച് സംഘം ഉടനടി കേസെടുക്കുകയും പ്രതികളെ രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് എസ്ഐ യശ്പാല്‍ സിംഗ് പറഞ്ഞു. യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം പുലർച്ചെ മൂന്ന് മണിയോടെ എസ്‌ജിഎം നഗറിലെ രാജ ചൗക്കിലെ ഹോട്ടലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് തൻ്റെ സഹോദരിയെ വിളിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.The post ഫരീദാബാദിൽ ഓടുന്ന വാനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേര്‍ അറസ്റ്റില്‍ appeared first on Kairali News | Kairali News Live.