സർഗാത്മകതയുടെ പുത്തൻ ആവിഷ്കാരവുമായി ‘ക ഖ ഗ’ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് എത്തുന്നു; ജനുവരി 16 ന് കരുനാഗപ്പള്ളിയിൽ തുടക്കമാകും

Wait 5 sec.

സർഗാത്മകതയുടെ പുതിയ ആവിഷ്കാരവുമായി കരുനാഗപ്പള്ളിയിൽ ‘ക ഖ ഗ’ ലിറ്ററേച്ചർ ഫെസ്റ്റിവൽ എത്തുന്നു. ‘ക ഖ ഗ’ യുടെ രണ്ടാം പതിപ്പ് 2026 ജനുവരി 16,17,18,19 തീയതികളിൽ കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂളിൽ വച്ച് നടക്കും. നൂറോളം സെഷനുകളിൽ ഇന്ത്യക്കകത്തെയും പുറത്തെയും കലാകാരന്മാർ പ്രഭാഷണവും സംവാദവും സൗഹ്യദ ഭാഷണവുമായി ഫെസ്റ്റിവലിൽ പങ്കെടുക്കും. സാഹിത്യം, സിനിമ, നാടകം, ചിത്രകല, സംഗീത നാടകം എന്നിവയൊക്കെ ഇത്തവണയും ഫെസ്‌റ്റിവലിൽ ഫോക്കസ് ചെയ്യപ്പെടും.ALSO READ: പുതുവർഷത്തിൽ അവഗണിക്കാൻ പാടില്ലാത്ത ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കൂലിറ്ററേച്ചർ ഫെസ്റ്റിവലിലെ സാഹിത്യമേഖലയിലുള്ള സമഗ്രസംഭാവന അവാർഡായ 25,000 രൂപയും ഫലകവും സാറാ ജോസഫിനും മികച്ച ഗായകനുള്ള പുരസ്‌കാരം ജി.വേണുഗോപാലിനും പൊതുപ്രവർത്തന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം പി.കെ.ഗുരുദാസനും നല്കാൻ തീരുമാനിച്ചതായും സംഘാടകർ അറിയിച്ചു.കലയും സാഹിത്യവും പൊതുസമൂഹത്തിൽ വിളിച്ചു പറയുന്നത് മാനവിക സംസ്‌കാരത്തിൻ്റെ സാമൂഹിക ആവശ്യകതയെക്കുറിച്ചാണ് എന്നും പൊതു ഇടങ്ങൾ ആൾക്കൂട്ട കൊലപാതക വേദികളായി മാറുന്ന കാലത്ത് ക ഖ ഗ യുടെ സാംസ്‌കാരിക കൂട്ടായ്‌മ വിശ്വമാനവികതയുടെ പൊതുഇടങ്ങൾ സ്യഷ്‌ടിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത് എന്നും സംഘാടകർ പറഞ്ഞു.ALSO READ: പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി; ഇത്തവണ കത്തിയമരാൻ രണ്ട് പാപ്പാഞ്ഞിമാർവാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ പ്രമോദ് ശിവദാസ്, വർക്കിംഗ് ചെയർമാൻ ജെ.പി.ജയലാൽ, ജോ:കൺവീനർ പത്മദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിൻസി കൃഷ്ണൻ, പി. ജി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.The post സർഗാത്മകതയുടെ പുത്തൻ ആവിഷ്കാരവുമായി ‘ക ഖ ഗ’ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് എത്തുന്നു; ജനുവരി 16 ന് കരുനാഗപ്പള്ളിയിൽ തുടക്കമാകും appeared first on Kairali News | Kairali News Live.