കലാഭവൻ മണിയുടെ 55 ാം ജന്മദിന ആഘോഷങ്ങൾക്കും വിവിധ പരിപാടികൾക്കും ഇന്ന് തുടക്കമാകും

Wait 5 sec.

കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്തിന്റെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ 55 ാം ജന്മദിന ആഘോഷവും സമൂഹ വിവാഹം, ചികിത്സ ധനസഹായ വിതരണം, മഹാ അന്നദാനം എന്നിവയും സംഘടിപ്പിക്കുന്നു.ഇന്ന് ആറ്റിങ്ങലിൽ വച്ച് നടക്കുന്ന വിളംബര ഘോഷയാത്രയോടെ ജന്മദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. കലാഭവൻ മണിയുടെ ജന്മദിനമായ നാളെ വൈകുന്നേരം ആറുമണിക്ക് ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ നിറവ് അവാർഡ് നൈറ്റും സാംസ്കാരിക സമ്മേളനവും നടക്കും. കലാഭവൻ മണി സേവനസമിതി ദൃശ്യമാധ്യമ പുരസ്കാര സമർപ്പണവും ചടങ്ങിൽ നടക്കും.ALSO READ: എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങളെ കണക്കുകൾ സഹിതം പൊളിച്ചടുക്കി എം നൗഷാദ് MLA മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ- കലാ-സാംസ്കാരിക- സിനിമ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് ചലച്ചിത്ര- ടിവി താരങ്ങളുടെ മെഗാ ഷോയും അരങ്ങേറും.The post കലാഭവൻ മണിയുടെ 55 ാം ജന്മദിന ആഘോഷങ്ങൾക്കും വിവിധ പരിപാടികൾക്കും ഇന്ന് തുടക്കമാകും appeared first on Kairali News | Kairali News Live.