മലിനജലം കുടിച്ച് മരിക്കേണ്ടി വരുന്ന ‘ഇൻഡോർ മോഡൽ’: തിരുവനന്തപുരത്തെ ഇൻഡോർ പോലെയാക്കി മാറ്റാനാണോ വി വി രാജേഷേ പ്ലാൻ?

Wait 5 sec.

അങ്ങനെ വി വി രാജേഷിന്‍റെ മേയർ ഭരണം ‘അടിപൊളിയായിട്ട്’ മുന്നോട്ടു പോകുകയാണ്. 113 ഇലക്ട്രിക് ബസുകൾ കോർപറേഷൻ തിരിച്ചെടുക്കുമെന്ന് പറഞ്ഞിട്ട്, മന്ത്രിയുടെ മുന്നിൽ മുട്ടുകുത്തിയതിന്‍റെ ക്ഷീണമൊന്നും ആ മുഖത്തില്ല. ഇപ്പോൾ രാജേഷ് ചുമതലയേറ്റെടുത്ത ശേഷം നടത്തിയ മറ്റൊരു പ്രഖ്യാപനമാണ് ചർച്ചയായി മാറുന്നത്. തിരുവനന്തപുരത്ത് ഇൻഡോർ മാതൃക നടപ്പാക്കുമെന്നതായിരുന്നു ആ പ്രഖ്യാപനം. ഗുജറാത്ത് വികസന മാതൃകയും ഇവിടെ നടപ്പാക്കുമെന്ന് മേയർ പറഞ്ഞിരുന്നു. ബിജെപിക്കാരനായ ഇൻഡോറിലെ മേയറുമായി ചർച്ച നടത്തുമെന്നും രാജേഷ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം വന്ന ദാരുണമായ വാർത്തയാണ് രാജേഷിന്‍റെ പ്രഖ്യാപനം വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്. ഇൻഡോർ നഗരസഭ വിതരണം ചെയ്ത മലിനജലം കുടിച്ച് 10 പേർ മരിച്ചെന്നതാണ് ആ വാർത്ത. ഇൻഡോറിലെ ഭാഗീരത് പുരയിലാണ് മലിനജലം കുടിച്ച് ആളുകൾ മരണപ്പെട്ട സംഭവം ഉണ്ടായത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ മികച്ച ശുചിത്വനഗരമായി തുടർച്ചയായി എട്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട നഗരമാണ് ഇൻഡോർ. ഇവിടെയാണ് മലിനജലം കുടിച്ച് ആളുകൾ മരിക്കുന്ന ദുരവസ്ഥ ഉണ്ടാകുന്നത്. ഇൻഡോറിലെ മുൻ മേയറും ഇപ്പോഴത്തെ നഗരവികസന മന്ത്രിയുമായ സൈലാഷ് വിജയ് വർഗീയ, ഈ സംഭവം ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.ALSO READ; ‘നിനക്കൊന്ന് പൊട്ടിക്കരഞ്ഞു കൂടെയെന്ന്’ ഹേറ്റേഴ്‌സ്; കിടിലൻ മറുപടിയുമായി മായാ വി, വൈറലായി വീഡിയോഇൻഡോറിൽ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേരാണ് അസുഖബാധിതരായത്. കോർപറേഷൻ വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് വയറിളക്കവും ഛർദ്ദിയും മൂലം ചികിത്സ തേടിയത്. ഇവരിൽ ഗുരുതരാവസ്ഥയിലായ 200 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇതിൽ 10 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അതേസമയം യഥാർഥ മരണസംഖ്യ മധ്യപ്രദേശിലെ ബിജെപി സർക്കാർ മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.മലിനജലം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചയാണ് ഇൻഡോറിലെ കോർപറേഷന് സംഭവിച്ചത്. പ്രധാന കുടിവെള്ള പൈപ്പ്ലൈനിൽ ചോർച്ചയുണ്ടാകുകയും, കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലരുകയും ചെയ്തതാണ് ദുരന്തത്തിന് ഇടയായത്. നർമദ നദിയിൽനിന്നുള്ള വെള്ളമാണ് ഇൻഡോറിലെ നഗരവാസികൾക്ക് കോർപറേഷൻ വിതരണം ചെയ്യുന്നത്.ALSO READ; ‘കുടുംബശ്രീയുടെ പുതിയ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ചിലർ തടസവുമായി വരുന്നു; അവർ കുടുംബശ്രീയുടെ ചരിത്രം ഓർക്കുന്നത് നന്നാവും’; മുഖ്യമന്ത്രിഏതായാലും, ഉത്തരേന്ത്യൻ നഗരങ്ങളിലെ മാതൃകകൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വി വി രാജേഷിന് കനത്ത തിരിച്ചടിയാണ് ഇൻഡോറിലെ സംഭവം. രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വനഗരമായി മോദി സർക്കാർ തെരഞ്ഞെടുത്ത സ്ഥലത്താണ് ഈ ദുരവസ്ഥയെന്നും ഓർക്കണം. മാലിന്യനിർമ്മാർജ്ജനത്തിലും മറ്റും രാജ്യത്തിന് തന്നെ മാതൃകയായിരുന്ന നഗരമായിരുന്നു ഇടത് ഭരണത്തിൻകീഴിലായിരുന്ന തിരുവനന്തപുരം. ഓരോ ദിവസവും വിചിത്രമായ പ്രഖ്യാപനങ്ങളുമായി രംഗത്തുവരുന്ന ബിജെപിക്കാരനായ മേയർ തിരുവനന്തപുരത്തെ എവിടേക്കാണ് നയിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.The post മലിനജലം കുടിച്ച് മരിക്കേണ്ടി വരുന്ന ‘ഇൻഡോർ മോഡൽ’: തിരുവനന്തപുരത്തെ ഇൻഡോർ പോലെയാക്കി മാറ്റാനാണോ വി വി രാജേഷേ പ്ലാൻ? appeared first on Kairali News | Kairali News Live.