പുതുവത്സര ദിനത്തിൽ വാഹനാപകടങ്ങള്‍; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Wait 5 sec.

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. നേമം സ്വദേശി ബാബുവാണ് മരിച്ചത്.ബാബു ഓടിച്ച ഇരുചക്ര വാഹനം ഓട്ടോയിൽ തട്ടുകയും ശേഷം റോഡിലേക്ക് തെറിച്ചു വീണ് ബസ്സിന് അടിയിൽ പെടുകയുമായിരുന്നു. ഗുരുതരമായി പരുക്കറ്റ ബാബുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുംപോകും വഴിയാണ് മരണം സംഭവിച്ചത്.ALSO READ: യൂത്ത് കോൺഗ്രസ് നേതാവ് പെർള ജബ്ബാർ വധക്കേസിന് പിന്നിൽ മുസ്ലീം ലീ​ഗ്; മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തൽ ഫോൺകോൾ പുറത്ത്ഇന്ന് പുലർച്ചെ നടന്ന അപകടത്തിലാണ് ആറ്റിങ്ങൽ പൂത്തുറ സ്വദേശിയ്ക്ക് ജീവൻ നഷ്ടമായത്. താഴമ്പള്ളി കുരിശടിക്ക് സമീപത്തെ തരിശുപറമ്പ് മേരിദാസൻ – സുനിത ദമ്പതികളുടെ മകൻ അജി രാജ് ആണ് മരിച്ചത്. പെരുമാതുറ ഭാഗത്ത് നിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ബൈക്കിന്റെ പുറകിൽ ആയിരുന്നു അജി രാജ്. റോജിലേക്ക് തെറിച്ചു വീണ അജി രാജിന് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.The post പുതുവത്സര ദിനത്തിൽ വാഹനാപകടങ്ങള്‍; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.