ഭീമമായ തുകകൾ ശമ്പളം ലഭിക്കുന്ന പല തരത്തിലുള്ള വമ്പൻ ജോലികളെ പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും. ഡോക്ടറും എൻജിനീയറും പൈലറ്റും സോഫ്റ്റ് വെയർ എൻജിനീയറുമെല്ലാം ഇതുകൊണ്ടാണ് പലപ്പോഴും പലരുടെയും ഡ്രീം ജോബ് ആകുന്നതും. ഇപ്പോഴിതാ സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിൽ ലീക്കായ അമേരിക്കൻ എയർലൈൻസ് പൈലറ്റിന്‍റെ പൂർണ ശമ്പള വിവരങ്ങൾ അടങ്ങിയ രേഖയാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത്. കുറഞ്ഞ സമയത്തെ ജോലിക്ക് ലഭിക്കുന്ന വാർഷിക ശമ്പള പാക്കേജിന്റെ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.റെഡിറ്റിൽ (Reddit) പങ്കുവെച്ച രേഖയിലുള്ള വിവരങ്ങൾ അനുസരിച്ച്, മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമേരിക്കൻ എയർലൈൻസിന്‍റെ ബോയിംഗ് 737 വിമാനം പറത്തുന്ന ഒരു പൈലറ്റിന് 457,000 ഡോളറാണ് വാർഷിക ശമ്പളം ലഭിക്കുന്നത്. അതായത്, നാല് കോടി പതിനൊന്ന് ലക്ഷം ഇന്ത്യൻ‍ രൂപ! ഒരു മണിക്കൂറിൽ 32000 രൂപയിലധികമാണ് ഈ പൈലറ്റുമാർ സമ്പാദിക്കുന്നതെന്ന് അർത്ഥം.Also Read; ‘ബിഗ് ആപ്പിളി’ന് യുവ മേയർ: പുതുവർഷത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സൊഹ്റാന്‍ മംദാനിതീർന്നില്ല, സാധാരണയായി ഒരു വ്യക്തി 48 മണിക്കൂറാണ് തൊ‍ഴിലെടുക്കുക. നിയമപരമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൈലറ്റുമാർക്ക് വർഷത്തിൽ 1000 മണിക്കൂർ മാത്രമേ വിമാനം പറത്താൻ അനുവാദമുള്ളൂ. ഇതിനർത്ഥം ആഴ്ചയിൽ ശരാശരി 20 മണിക്കൂറിൽ താഴെ മാത്രമാണ് ഇവരുടെ ജോലി സമയം വരുന്നത്. ഒരു സാധാരണ പ്രൊഫഷണൽ ജോലി ചെയ്യുന്നതിന്‍റെ പകുതി സമയം മാത്രം ജോലി ചെയ്ത് കോടികൾ സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുന്നു.ബോയിംഗ് 777 പോലുള്ള വലിയ വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാർക്ക് ഇതിലും ഉയർന്ന ശമ്പളം ലഭിക്കാറുണ്ട്. അവർക്ക് മണിക്കൂറിന് ഏകദേശം 447 ഡോളർ (40000 രൂപ) വരെ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശമ്പള – അനൂകൂല്യങ്ങൾ കണ്ട് ഞെട്ടിയ സോഷ്യൽ മീഡിയ അമ്പരപ്പും അസൂയയും പങ്കുവച്ചു. American Airlines pilot posted in the salary sub… $360+ per hour base… $35k+ biweekly gross after all of the incentives… https://t.co/U6tD7OaPXH pic.twitter.com/61s1F0yrJ7— fso tee (@fienixtaranova) December 22, 2025 Also Read; ഇനി വാട്സ്ആപ്പ് വെബിൽ നിന്നുതന്നെ വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാം; പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നുതന്റെ ഒരു വർഷത്തെ ശമ്പളമാണ് ഒറ്റ പറക്കലിൽ അമേരിക്കൻ എയർലൈൻസ് പൈലറ്റ് നേടുന്നത് എന്ന് ഒരാൾ കുറിച്ചു. എത്രയും പെട്ടെന്ന് വിമാനം പറത്താൻ പഠിക്കണമെന്നാണ് മറ്റൊരാൾ എ‍ഴുതിയത്. ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്തവും അപകടസാധ്യതയുമാണ് ഇത്രയും ഉയർന്ന ശമ്പളം നൽകാൻ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. പൈലറ്റാവുക എന്നത് ചെറിയ പരിപാടി അല്ലെന്ന് ചിലർ പറയുന്നു. പരിശീലനത്തിനും ലൈസൻസിനുമായി ഏകദേശം 100,000 ഡോളറിലധികം ചിലവ് വരും. കൂടാതെ, ആവശ്യമായ പ്രവൃത്തിപരിചയം നേടുന്നതിന് മാസങ്ങൾ മുതൽ 10 വർഷം വരെ എടുത്തേക്കാമെന്നും ആളുകൾ വ്യക്തമാക്കുന്നുണ്ട്.The post ‘പലരുടെയും ഒരുമാസത്തെ ശമ്പളം ഒരു മണിക്കൂർ കൊണ്ട് നേടുന്നു…’: അമേരിക്കൻ എയർലൈൻസ് പൈലറ്റിന്റെ ശമ്പള വിവരം ലീക്കായി; ഞെട്ടി സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.