കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്നാട,് കര്‍ണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷയില്‍ അഞ്ചില്‍ കൂടുതല്‍ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ മദ്റസകളില്‍ നിന്ന് വിജയശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സ്ഥാപനത്തിലെ മികച്ച അധ്യാപകര്‍ക്കുള്ള സ്മാര്‍ട്ട് എക്സ് അവാര്‍ഡ് വിദ്യാഭ്യാസ ബോര്‍ഡ് പ്രഖ്യാപിച്ചു.മുജീബ് നിസാമി ജമാലുദ്ധീന്‍ മദ്റസ പി.എച്ച് വാര്‍ഡ് ആലപ്പുഴ ജില്ല (ജനറല്‍), മുസ്തഫ അഹ്സനി മര്‍കസ് പബ്ലിക് സ്‌കൂള്‍ ഐക്കരപ്പടി മലപ്പുറം ഈസ്റ്റ് (ഇംഗ്ലീഷ് മീഡിയം) എന്നിവരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്