ശബരിമല കേസ്: തട്ടിപ്പുകാർ സോണിയാ ഗാന്ധിയുടെ അടുത്ത് എങ്ങനെയെത്തി? പോറ്റി വിളിച്ചാൽ പോകേണ്ടയാളാണോ അടൂർ പ്രകാശ്?: മുഖ്യമന്ത്രി

Wait 5 sec.

ശബരിമല സ്വർണ മോഷണക്കേസിൽ SIT അന്വേഷണം കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അപവാദവും കുപ്രചാരണവും നടത്തുന്നവർക്ക് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.ആക്ഷേപം ഉന്നയിക്കുക എന്നത് സ്വഭാവമാക്കിയിട്ടുള്ളവർക്ക് മറുപടി പറയുന്നതുകൊണ്ട് മാത്രം അത് അവസാനിക്കില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘം നല്ല നിലയിലാണ് അവരുടെ ചുമതല നിർവഹിക്കുന്നത്. അന്വേഷണത്തിൽ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഒരുതരത്തിലുള്ള ഇടപെടലും നടത്തുന്നില്ല. ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ തന്നെ മുന്നോട്ടുവച്ച നിർദേശമാണ് പ്രത്യേക അന്വേഷണസംഘം വേണം എന്നത്. ഒരു ഇടപെടലും നടത്താൻ ഞങ്ങൾ തയ്യാറായിട്ടില്ല. കോൺഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവരുമ്പോ‍ഴാണ് ഇത്തരം ആക്ഷേപങ്ങള്‍ അവർ ഉയർത്തുന്നത്.കൃത്യമായ മറുപടി പറയാൻ സാധിക്കാത്ത അവസ്ഥ വരുമ്പോൾ, മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയങ്ങ് ആരോപണം ഉന്നയിക്കാം എന്നതാണ് അവരുടെ രീതി.ഇങ്ങനെയെല്ലാം ചെയ്താൽ രക്ഷപ്പെടും എന്നാണ് അവർ കരുതുന്നത്. അടൂർ പ്രകാശിനെതിരായ വിഷയം വരുന്നത് ചിത്രങ്ങൾ പുറത്തുവന്നതോടു കൂടിയാണ്.എങ്ങനെയാണ് രണ്ട് പ്രതികൾ സോണിയ ഗാന്ധിക്കൊപ്പം വരുന്നത്? സോണിയ ഗാന്ധിക്ക് ഒപ്പം ഉള്ള രണ്ടുപേരിൽ ഒന്ന് കട്ടയാളും ഒന്ന് വാങ്ങിയ ആളുമാണ്. പോറ്റിയെ കേറ്റിയെ എന്നല്ലേ പറഞ്ഞത്, പക്ഷേ ആദ്യം കയറിയത് അവിടെയാണ്! പോറ്റി വിളിച്ചാൽ പോകേണ്ട വ്യക്തിയാണോ അടൂർ പ്രകാശ്? ഇതിനൊക്കെ മറുപടി പറയണ്ടേ?എങ്ങനെയാണ് മഹാ തട്ടിപ്പുകാർക്ക് സോണിയ ഗാന്ധിയെ പോലെ, അതീവ സുരക്ഷയുള്ള രാഷ്ട്രീയ നേതാവിന്റെ അടുത്തേക്ക് എത്തിപ്പെടാൻ പറ്റിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ആരാണ് അതിന് ഉത്തരവാദിയെന്ന് ചോദിച്ച അദ്ദേഹം ഒന്നും പറയാനില്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണ് കോൺഗ്രസ് നേതാക്കളെന്നും പറഞ്ഞു.ആരെയെങ്കിലും ചോദ്യം ചെയ്യാൻ സർക്കാരിനോട് ഒരു ഘട്ടത്തിലും എസ് ഐ ടി അനുമതി ചോദിക്കാറില്ല. അങ്ങനെ അവർ ചെയ്ത കാര്യത്തിൽ പ്രതിപക്ഷ നേതാവ് അറിഞ്ഞില്ല എന്ന് പരിഭവപ്പെടുന്നത് എന്തിനാണ്?എസ് ഐ ടി അന്വേഷണം നടക്കുന്ന ഘട്ടമാണിതെന്നും അവർക്ക് കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത അന്വേഷണത്തിന്റെ ഭാഗമായി വരും. ഏതൊക്കെ കാലത്താണ് സംഭവം നടന്നതെന്ന് വ്യക്തമാകട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.The post ശബരിമല കേസ്: തട്ടിപ്പുകാർ സോണിയാ ഗാന്ധിയുടെ അടുത്ത് എങ്ങനെയെത്തി? പോറ്റി വിളിച്ചാൽ പോകേണ്ടയാളാണോ അടൂർ പ്രകാശ്?: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.