തമിഴ്നാട്ടിലെ ആരണിയിലുള്ള ഒരു വെയർഹൗസിൽ ഉണ്ടായ അപകടത്തിൽ ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. തനിയെ നീങ്ങിയ ലോറി തടയാൻ ശ്രമിക്കുന്നതിനിടെ ലോറികൾക്കിടയിൽ അമർന്നാണ് അന്ത്യം സംഭവിച്ചത്. ഒരു പഴയ കാർഡ്ബോർഡ് സംഭരണ കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു.നേരിയ ചരിവിൽ നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുളാൻ തുടങ്ങിയതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഒരു തൊഴിലാളി ലോറിക്ക് മുന്നിലേക്ക് വരുന്നതും കൈ കൊണ്ട് തള്ളി ലോറി നിർത്താൻ ശ്രമിക്കുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം. ALSO READ; യൂത്ത് കോൺഗ്രസ് നേതാവ് പെർള ജബ്ബാർ വധക്കേസിന് പിന്നിൽ മുസ്ലീം ലീഗ്; മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തൽ ഫോൺകോൾ പുറത്ത്സഹായിക്കാൻ സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും, ഭാരമേറിയ ലോറി വേഗത്തിൽ മുന്നിലേക്ക് നീങ്ങുകയും, തൊഴിലാളിയുമായി പിന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇരു ലോറികൾക്കുമിടയിൽ കുടുങ്ങിയ ഇയാൾ തൽക്ഷണം മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post തനിയെ നീങ്ങിയ ലോറി കൈകൊണ്ട് തടയാൻ ശ്രമിച്ചു; ലോറികൾക്കിടയിൽ കുടുങ്ങി തമിഴ്നാട്ടിൽ വെയർഹൗസ് തൊഴിലാളിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.