പരമ്പര സ്വന്തമാക്കി; ഇന്ത്യ- ശ്രീലങ്ക വനിതാ ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന്

Wait 5 sec.

ഇന്ത്യ- ശ്രീലങ്ക വനിതാ ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അവസാന മത്സരത്തിലും മികച്ച വിജയം കരസ്ഥമാക്കി പരമ്പര തൂത്തുവാരാനാണ് ഇന്ത്യൻ വനിതകൾ ലക്ഷ്യമിടുന്നത്.ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന മികച്ച ഫോമിലേക്ക് ഉയർന്നത് ഇന്ത്യൻ ക്യാമ്പിന് പ്രതീക്ഷ പകരുന്നു. അവസാന മൂന്നു മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ ഷഫാലി വർമ്മയുടെ മികച്ച പ്രകടനവും ഇന്ത്യൻ ടീമിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു.Also read; വിജയ് ഹസാരേ ട്രോഫി: സൗരാഷ്ട്രയെ മറികടന്ന് ഡൽഹി അതേസമയം അവസാന മത്സരത്തിൽ എങ്കിലും ആശ്വാസജയം കണ്ടെത്താനാണ് ശ്രീലങ്കൻ വനിതകളുടെ ലക്ഷ്യം. ബാറ്റർമാരുടെ മോശം പ്രകടനമാണ് ശ്രീലങ്കയെ അലട്ടിയിരുന്നത്. എന്നാൽ അവസാന മത്സരത്തിൽ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു ഉൾപ്പെടെയുള്ളവർ മികച്ച ഫോമിലേക്ക് ഉയർന്നത് ലങ്കയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.The post പരമ്പര സ്വന്തമാക്കി; ഇന്ത്യ- ശ്രീലങ്ക വനിതാ ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന് appeared first on Kairali News | Kairali News Live.