സ്വന്തം കുട്ടികളിൽ നാല് പേരെ ഉൾപ്പെടെ ഒമ്പത് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുരിനാമിൽ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. 43 വയസ്സുകാരനായ ഡിഎ എന്ന ഇനിഷ്യലിൽ അറിയപ്പെടുന്ന പ്രതിയെ തലസ്ഥാനമായ പരമാരിബോ പൊലീസ് സ്റ്റേഷനിലെ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള അയാളുടെ നാല് കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളുടെ മുത്തശ്ശിയും അയൽപ്പക്കത്തുള്ള മറ്റ് കുട്ടികളുമാണ് കൊല്ലപ്പെട്ട മറ്റ് വ്യക്തികൾ. പ്രതി മാനസിക വെല്ലുവിളി ഉള്ള ആളാണെന്ന് സംശയം ഉള്ളതായി പൊലീസ് മേധാവി മെൽവിൻ പിനാസ് പറഞ്ഞു. ഭാര്യയുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. Also read : ഛത്തീസ്ഗഡ് ബൽറാംപൂരില്‍ ട്രക്കിൽ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പിടികൂടിരണ്ട് കുട്ടികൾ സഹായത്തിനായി അടുത്തുള്ള വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ചിലർ സഹായിക്കാൻ എത്തിയവർ ആയിരുന്നു. കസ്റ്റഡിയിൽ അടുത്ത പ്രതിയെ ആദ്യം ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് സെല്ലിലേയ്ക്ക് മാറ്റിയത്.The post സുരിനാമിൽ 4 കുട്ടികളെ അടക്കം 9 പേരെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു appeared first on Kairali News | Kairali News Live.