പാലക്കാട് എലപ്പുള്ളി തേനാരിയിലെ ഒകരംപള്ളത്ത് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഒകരംപള്ളം സ്വദേശിയായ വിപിന്‍ (30) ആണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്തുക്കളും നിരവധി കേസുകളിൽ പ്രതികളുമായ രണ്ട് പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഒകരംപള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായത്.ALSO READ : ആണവായുധ പദ്ധതി പുനർനിർമിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകും; ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്ശ്രീകേഷിന്റെ വീട്ടിൽ നേരത്തെ നടന്ന ഒരു ആക്രമണത്തിൽ വിപിനും പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു മർദ്ദനമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.The post യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.