കിതച്ച് കിതച്ച് താഴേയ്ക്കോ? അറിയാം ഇന്നത്തെ സ്വർണ്ണവില

Wait 5 sec.

റെക്കോഡുകൾ ഭേദിച്ച് ഡിസംബർ 23-ന് ഉയർന്ന സ്വർണ്ണവിലയിൽ ഇന്നലെ മുതൽ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കൾക്കിടയിൽ ആശ്വാസത്തിന് വഴിവച്ചു. അതെ സമയം സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കുന്നവർക്കിയിൽ ഈ വിലയിടിവ് നേരിയ ആശങ്കയ്ക്കും വഴി വച്ചിട്ടുണ്ട്.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2240 രൂപ കുറഞ്ഞ് 99,880 രൂപ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഒരു ​ഗ്രാം സ്വർണ്ണത്തിന് 12,485 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ​ഗ്രാമിന് 12765 രൂപയാണ് അവസാനമായി രേഖപ്പെടുത്തിയ നിരക്ക്.Also read : ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അടുത്തവർഷം മുതൽ പാൻ പ്രവർത്തനരഹിതമാകും: എന്നാൽ ചിലർക്ക് ഇളവുകളുണ്ട്ഡിസംബർ 29-ന് രാവിലെ 520 രൂപയുടെ കുറവോടെ 103920 രൂപ രേഖപ്പെടുത്തിയപ്പോൾ വൈകുന്നേരമായപ്പോൾ അതിൽ നിന്നും 1800 രൂപ കുറഞ്ഞ് 102120 രൂപയിലേക്ക് എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹258 രൂപയും കിലോഗ്രാമിന് ₹2,58,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.The post കിതച്ച് കിതച്ച് താഴേയ്ക്കോ? അറിയാം ഇന്നത്തെ സ്വർണ്ണവില appeared first on Kairali News | Kairali News Live.