ഇത് കേരളമാണ് … ബുൾഡോസർ രാജ് ചർച്ചയാകുമ്പോൾ മാതൃകയായി കല്ലുത്താൻ കടവ് പുനരധിവാസ പദ്ധതി

Wait 5 sec.

കേരളം ലോകത്തിന് തന്നെ മാതൃകയാകുകയാണെന്ന് പലകാരണങ്ങളാലും കാണാൻ കഴിയുന്നതാണ്. ദാരിദ്ര്യ നിർമാർജനത്തിലും പുനരധിവാസത്തിലുമെല്ലാം മാതൃകയാണ് കേരളം. കർണ്ണാടകയിൽ കോൺഗ്രസ് സർക്കാരിൻ്റെ ബുൾഡോസർരാജ് ചർച്ചയാകുമ്പോൾ, മാതൃകയാവുകയാണ് കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കിയ കല്ലുത്താൻ കടവ് പുനരധിവാസ പദ്ധതി. കല്ലുത്താൻ കടവ് ചേരിയിൽ താമസിച്ച 86 കുടുംബങ്ങൾ 6 വർഷമായി കഴിയുന്നത് എല്ലാ സൗകര്യങ്ങളുമുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ്. ദുരിത ജീവിതത്തിൽ നിന്ന് മോചിതരായതിൻ്റെ സന്തോഷത്തിലാണ് ഈ കുടുംബങ്ങൾ.ഫ്‌ളക്‌സ് ഷീറ്റുകള്‍ കൊണ്ടും പരസ്യതുണികള്‍ കൊണ്ടും മറച്ച ഒറ്റമുറി കൊച്ചുകൂരകളിൽ അന്തിയുറങ്ങിയവർ 6 വർഷമായി സന്തോഷത്തോടെ കഴിയുകയാണിവിടെ. എന്ത് ആവശ്യത്തിനും കോർപ്പറേഷൻ ഭരണാധികാരികൾ കൂടെയുണ്ടെന്നും താമസക്കാർ പറയുന്നു.Also read; പാവപ്പെട്ടവരുടെ നെഞ്ചിലൂടെ ബുൾഡോസർ കയറ്റുന്നു; കർണാടക സന്ദർശിക്കാൻ വി.ഡി. സതീശനെ വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ2019 കേരളപിറവി ദിനത്തിൽ കല്ലുത്താൻ കടവ് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. 141 കുടുംബൾക്ക് താമസിക്കാൻ കഴിയുന്ന ഫ്ലാറ്റിൽ കല്ലുത്താൻ കടവിലെ 86 കുടുംബളെയും മുതലക്കുളത്ത് അലക്കുകാരായ 13 കുടുംബങ്ങളേയുമാണ് കോർപ്പറേഷൻ പുനരധിവസിപ്പിച്ചത്. അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട 32 കുടുംബങ്ങൾ കൂടി ഇപ്പോൾ ഇവിടെ കഴിയുന്നുണ്ട്.The post ഇത് കേരളമാണ് … ബുൾഡോസർ രാജ് ചർച്ചയാകുമ്പോൾ മാതൃകയായി കല്ലുത്താൻ കടവ് പുനരധിവാസ പദ്ധതി appeared first on Kairali News | Kairali News Live.