കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടി പോയി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷ് ആണ് രക്ഷപ്പെട്ടത്. രാത്രിയോടെ മൂന്നാം വാർഡിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഒരു മാസം മുമ്പാണ് വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ALSO READ : ഇതു വഴി പോയതാ പക്ഷെ കിണറ്റിൽ വീണു…, പത്തനംതിട്ടയിൽ കടുവ കിണറ്റിൽരക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ വിനീഷിനെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. The post കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ രക്ഷപ്പെട്ടു appeared first on Kairali News | Kairali News Live.