ഈ വർഷം ബാഴ്സലോണ താരം ലാമിൻ യമാലിനെ സംബന്ധിച്ച് ബെസ്റ്റ് ഇയർ എന്ന് വേണമെങ്കിൽ പറയാം. തിങ്കളാഴ്ച്ച യുഎയിൽ നടന്ന 2025-ലെ ഗ്ലോബ് സ്പോർട്സ് അവാർഡുകളിൽ യമാൽ നേടിയത് ഒന്നല്ല രണ്ട് അവാർഡുകൾ ആയിരുന്നു. മികച്ച ഗോൾ സ്കോററിനും, മികച്ച ഫോർവേഡ് ഓഫ് ദ ഇയറിനുമുള്ള അവാർഡുകളായിരുന്നു യമാലിനെതേടി എത്തിയത്. യൂറേപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിനിനൊപ്പം ഏറ്റവും മികച്ച പ്രകടനമാണ് യമാൽ കാഴ്ച്ച വച്ചത്. 2024-ൽ 21 വയസ്സിന് താഴെയുള്ള ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച പുരുഷ കളിക്കാരനുള്ള ബാലൻഡിയോറും അദ്ദേഹം നിലനിർത്തിയിരുന്നു. കഴിഞ്ഞതവണ ബ്ലൂഗ്രാനയ്ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച യമാൽ കറ്റാലൻ ടീമിനായ് 53 മത്സരങ്ങളിൽ പങ്കെടുത്ത് 18 ഗോളുകൾ നേടുകയും 21 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഗ്ലോബ് സ്പോർട്സ് അവാർഡുകൾ നേടിക്കൊണ്ട് യമാൽ പറഞ്ഞ വാക്കുകൾ സാക്ഷാൽ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ ചുണ്ടിൽ പോലും ചിരി പടർത്തി.Also read : പരമ്പര സ്വന്തമാക്കി; ഇന്ത്യ- ശ്രീലങ്ക വനിതാ ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന്അവതാരകൻ യമാലിനോട് നിങ്ങൾ ആരാണ്? ആളുകൾ നിങ്ങളെക്കുറിച്ച് എന്തറിയണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് അമ്മയാണ് എന്റെ വീട്ടിലെ ബോസ് എന്ന കാര്യം ആളുകളഅ‍ അറിയണമെന്നാണ് താരം ഉത്തരം നൽകിയത്. ആരുമായും സ്വയം താരതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും, റൊണാൾഡോ അതിന് ഒരു മികച്ച ഉദാഹരണമാണെന്നും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാനല്ല സ്വന്തം പാത കെട്ടിപ്പടുക്കനാണ് ആഗ്രഹം എന്നും യമാൽ കൂട്ടിച്ചേർത്തു.The post സ്പോർട്സ് അവാർഡിൽ തിളങ്ങി ലാമിൻ യമാൽ appeared first on Kairali News | Kairali News Live.