കാവുമ്പായി സമരത്തിന് 79 വയസ്; കർഷക കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം

Wait 5 sec.

കാലം മായ്ക്കാത്ത ഓർമകളാണ് കാവുമ്പായിയുടേത്. മലബാറിലെ കർഷക കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം.ഓർമകളെ തീ പിടിപ്പിക്കുന്ന കാവുമ്പായി സമരത്തിന് ഇന്ന് 79 വയസ്സ്. ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനും ജന്മി നാടുവാഴിത്തതിനും എതിരായ പോരാട്ടത്തിൽ അഞ്ച് കമ്യൂണിസ്റ്റ് കർഷക പോരാളികളാണ് രക്തസാക്ഷികളായത്. 1946 ഡിസംബർ 30 നാണ് കാവുമ്പായി സംഭവം.കമ്യൂണിസ്റ്റ് സമരവീര്യം കൊടുങ്കാറ്റായി ആഞ്ഞടിച്ച ദിനമായിരുന്നു അത്. സാമ്രാജ്യത്വത്തിൻ്റെ നിറതോക്കുകൾക്ക് മുന്നിൽ മുട്ടു മടക്കില്ലെന്ന് കർഷക പോരാളികൾ പ്രഖ്യാപിച്ചദിനമായിരുന്നു അത്. തെങ്ങിൽ അപ്പ നമ്പ്യാർ,ആലോറമ്പൻ കൃഷ്ണൻ,മഞ്ഞേരി ഗോവിന്ദൻ,പുളുക്കൂൾ കുഞ്ഞിരാമൻ, പി കുമാരൻ.സാമാജ്യത്വ അധിനിവേശത്തിനും ജന്മിത്വ ചുഷണത്തിനുമെതിരെ പോരാടി മരിച്ചു വീണവരായിരുന്നു ഇവർ . കരക്കാട്ടിടം നായനാരെന്ന ജന്മിയുടെ ചൂഷണത്തിനെതിരെയായിരുനു കാവുമ്പായി സമരം.Alos read; എസ്എഫ്ഐയുടെ കരുതല്‍: ‘ബുൾഡോസർ രാജിന്’ ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങൾ നൽകും; ആദര്‍ശ് എം സജിസമരക്കുന്നിൽ സംഘടിച്ച കർഷകപോരാളികൾക്ക് നേരെ എം എസ് പിക്കാർ കുന്ന് വളഞ്ഞ് വെടിയുതിർക്കുകയായിരുന്നു. നിരവധി പേർക്ക് വെടിയേറ്റു. കാവുമ്പായിലെ സമരക്കുന്നിൽ ചോര പടർന്നൊഴുകി. തുടർന്നും ദിവസങ്ങളോളം നീണ്ട നരനായാട്ട് നടന്നു. അറസ്റ്റ് ചെയ്തവരെ സേലം ജയിലിലടച്ചു. 1950 ഫെബ്രുവരി 11നു സേലം ജയിലിൽ നടന്ന വെടിവയ്പ്പിൽ ഒ.പി.അനന്തൻ മാസ്റ്ററും തളിയൻ രാമൻ നമ്പ്യാരും രക്തസാക്ഷികളായി. 79 വർഷങ്ങൾ പിന്നിടുമ്പോഴും കനലായി ജ്വലിക്കുകയാണ് കാവുമ്പായി.The post കാവുമ്പായി സമരത്തിന് 79 വയസ്; കർഷക കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം appeared first on Kairali News | Kairali News Live.