ഇതു വഴി പോയതാ പക്ഷെ കിണറ്റിൽ വീണു…, പത്തനംതിട്ടയിൽ കടുവ കിണറ്റിൽ

Wait 5 sec.

പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു. പത്തനംതിട്ട ചിറ്റാറിലാണ് കടുവ കിണറ്റിൽ വീണത്. ജനവനാസ മേഖലയായ വില്ലുന്നിപ്പാറയിലാണ് കടുവയെ കിണറ്റിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊല്ലം പറമ്പിൽ സധാശിവൻ എന്നയാളുടെ കിണറ്റിലാണ് കടുവ പെട്ടത്. ഉപയോ​ഗ ശൂന്യമായ കിണറാണ് എന്നാണ് വിവരം. കടുവയെക്കണ്ടതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു. ഇന്നലെ വൈകീട്ടാണ് കടുവ കിണറ്റിൽ വീണിരിക്കുക എന്നാണ് കരുതുന്നത്. സമീപത്ത് കുറച്ച് നാൾ മുന്നെ കടുവയെ കണ്ടതായും ജനങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. ജനവാസ മേഖലയിൽ കടുവയെത്തിയതിൻ്റെ ആശങ്കയിലാണ് ജനങ്ങളും പ്രദേശ വാസികളുംAlso read; താമരശ്ശേരി ചുരം കയറാനുള്ള ഒരുക്കത്തിലാണോ ? ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണംഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. കടുവ എവിടെ നിന്നാണ് എത്തിയതെന്നും എങ്ങനെ ജനവാസ മേഖലയിൽ എത്തിപ്പെട്ടു എന്നതുൾപ്പെടെയുള്ള കാര്യം അന്വേഷിച്ചാൽ മാത്രമേ ഉറപ്പാക്കാൻ കഴിയു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി വേണം ഇനി കടുവയെ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ. എങ്ങനെയാവും കടുവ പുറത്തെടുക്കുകയെന്നും മയക്കു വെടി വയ്ക്കുമോ എന്നുമുൾപ്പെടെയുള്ള കാര്യങ്ങൾ വനം വകുപ്പ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.The post ഇതു വഴി പോയതാ പക്ഷെ കിണറ്റിൽ വീണു…, പത്തനംതിട്ടയിൽ കടുവ കിണറ്റിൽ appeared first on Kairali News | Kairali News Live.