ശാസ്താംകോട്ടയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു

Wait 5 sec.

കൊല്ലം ശാസ്താംകോട്ട സിനിമാ പറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ശിവഗംഗ സുലജ (39) ആണ് മരിച്ചത്.ഭരണിക്കാവ് ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ശിവഗംഗയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ALSO READ : ഇത് കേരളമാണ് … ബുൾഡോസർ രാജ് ചർച്ചയാകുമ്പോൾ മാതൃകയായി കല്ലുത്താൻ കടവ് പുനരധിവാസ പദ്ധതിമൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.The post ശാസ്താംകോട്ടയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു appeared first on Kairali News | Kairali News Live.