റെക്കോഡുകൾ ഭേദിച്ച് ഡിസംബർ 23-ന് ഉയർന്ന സ്വർണ്ണവിലയിൽ ഇന്നലെ മുതൽ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കൾക്കിടയിൽ ആശ്വാസത്തിന് വഴിവച്ചു. അതെ സമയം സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കുന്നവർക്കിയിൽ ഈ വിലയിടിവ് നേരിയ ആശങ്കയ്ക്കും വഴി വച്ചിട്ടുണ്ട്.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2240 രൂപ കുറഞ്ഞ് 99,880 രൂപ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വർണ്ണത്തിന് 12,485 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 12765 രൂപയാണ് അവസാനമായി രേഖപ്പെടുത്തിയ നിരക്ക്.Also read : ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അടുത്തവർഷം മുതൽ പാൻ പ്രവർത്തനരഹിതമാകും: എന്നാൽ ചിലർക്ക് ഇളവുകളുണ്ട്ഡിസംബർ 29-ന് രാവിലെ 520 രൂപയുടെ കുറവോടെ 103920 രൂപ രേഖപ്പെടുത്തിയപ്പോൾ വൈകുന്നേരമായപ്പോൾ അതിൽ നിന്നും 1800 രൂപ കുറഞ്ഞ് 102120 രൂപയിലേക്ക് എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹258 രൂപയും കിലോഗ്രാമിന് ₹2,58,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.The post കിതച്ച് കിതച്ച് താഴേയ്ക്കോ? അറിയാം ഇന്നത്തെ സ്വർണ്ണവില appeared first on Kairali News | Kairali News Live.