മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വന്‍ തീപ്പിടുത്തം

Wait 5 sec.

മലപ്പുറം |  മലപ്പുറം പൂക്കോട്ടൂര്‍ മൈലാടിയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടുത്തം. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കമ്പനിയിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.