രക്തം കാണുമ്പോൾ ബോധംകെട്ട് വീഴാറുണ്ടോ? കാരണം ഇതാണ്…

Wait 5 sec.

ചില ആളുകൾ രക്തം കാണുമ്പോൾ തലകറങ്ങി വീഴാറില്ലേ. അവർക്ക് ധൈര്യം ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? അല്ല, ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. വസോവാഗൽ സിൻകോപ്പ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്.വാഗസ് നാഡി നമ്മുടെ ശരീരത്തിലെ രക്തസമ്മർദവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. രക്തം കാണുമ്പോൾ ചിലരുടെ തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ ഈ നാഡിയെ അമിതമായി ഉത്തേജിപ്പിക്കും. വാഗസ് നാഡി ഉത്തേജിക്കപ്പെടുമ്പോൾ ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുകയും തൽഫലമായി ഹൃദയമിടിപ്പ് കുറയുകയും ചെയ്യുന്നു.കാലുകളിലെ രക്തധമനികൾ വികസിക്കുന്നതോടെ രക്തം താഴേക്ക് ഇറങ്ങുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് കുറയുകയും ചെയ്യും. ചില ആളുകൾക്ക് തലകറക്കം മാത്രമാകും അനുഭവപ്പെടുകക. മറ്റ് ചിലർക്ക് പൂർണമായും ബോധം നഷ്ടപ്പെട്ടേക്കാം. ഇത് മാനസികമായി ഉണ്ടാകുന്ന പ്രതികരണമല്ലെന്ന് സാരം. ഇത് ഒരു ശാരീരിക പ്രതികരണം മാത്രമാണ്.ബോധംകെടാനുളള കാരണങ്ങൾ എന്തൊക്കെയാണ്?രക്തമോ മുറിവോ കാണുന്നത്ദീർഘനേരം നിൽക്കുന്നത്നിൽപ്പിലോ ശരീരസ്വഭാവത്തിലോ പെട്ടെന്നുളള മാറ്റങ്ങൾവിശപ്പ്, നിർജലീകരണംകടുത്ത വൈകാരിക സമ്മർദ്ദംക്ഷീണംഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ പോവല്ലേശരീരം സാധാരണയായി ബോധം നഷ്ടപ്പെടുന്നതിന് മുൻപ് ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇവ പലപ്പോഴും സെക്കൻഡുകൾ മുതൽ ഒരു മിനിറ്റ് വരെ നീണ്ട് നിൽക്കുന്നവയാണ്. ഇത് നേരത്തെ തിരിച്ചറിയാൻ നമുക്ക് കഴിയണം.തലകറക്കംകൈപ്പത്തി വിയർക്കുകകാഴ്ച മങ്ങൽചെവിയിലെ മുഴക്കംഓക്കാനം, ബലഹീനതചർമ്മത്തിലെ വിളർച്ചഇവ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നു എന്നതിനുള്ള സൂചനകളാണ്.ALSO READ: തോളെല്ലുകളില്ലാത്ത ജീവിതം: ‘സ്ട്രേഞ്ചർ തിങ്ങ്‌സ്’ താരത്തെ ബാധിച്ച രോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണംഎല്ലാവർക്കും ബോധം നഷ്ടമാവുമോ?ഏതാണ്ട് മൂന്നിലൊന്ന് ആളുകൾക്ക് അവരുടെ ജീവിതകാലത്ത് കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ബോധക്ഷയം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ പഠനങ്ങൾ കാണിക്കുന്നത്. ഏത് പ്രായത്തിലും ഇത് അനുഭവപ്പെടാം. നിർജ്ജലീകരണം, ദീർഘനേരം നിൽക്കുന്നത്, വൈകാരിക പ്രശ്നം, ക്ഷീണം, വിശപ്പ് എന്നിവയൊക്കെ ഇതിന് കാരണമാകാം.ബോധം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?ബോധം വീണ്ടെടുത്ത ശേഷം 10-15 മിനിറ്റെങ്കിലും റെസ്റ്റ് എടുക്കാനും ഉറങ്ങാനും ശ്രമിക്കണം. എഴുന്നേറ്റ് നടക്കുന്നതിന് മുൻപ് കാലുകൾ പതുക്കെ അനക്കി നോക്കാം. നിർജ്ജലീകരണം ഉണ്ടെങ്കിൽ വെള്ളം കുടിക്കുക. മിക്ക ബോധക്ഷയവും അപകടകരമല്ലെന്ന് ഓർക്കുക. എന്നാൽ ബോധക്ഷയം സ്ഥിരമായി ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.The post രക്തം കാണുമ്പോൾ ബോധംകെട്ട് വീഴാറുണ്ടോ? കാരണം ഇതാണ്… appeared first on Kairali News | Kairali News Live.