മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ‘വര്‍ണച്ചിറകിന്’ തുടക്കമായി: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Wait 5 sec.

2025- 26 വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റിന് തുടക്കമായി. ജനുവരി 2, 3, 4 തീയതികളിൽ തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടക്കുന്ന വർണ്ണച്ചിറകുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. സിനിമാതാരം മീനാക്ഷി അനൂപ് മുഖ്യാതിഥിയായി. 22 മത്സരയിനങ്ങളിലായി 1000 വിദ്യാർഥികളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉജ്ജ്വല ബാല്യ പുരസ്കാരവും സമ്മാനിച്ചു.വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളാണ് വർണ്ണചിറകുകളുടെ ഭാഗമാകുന്നത്. പഠനത്തോടൊപ്പം വിവിധ കലാ, കായിക, സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി വിദ്യാർത്ഥികളുടെ വേദിയായി വർണ ചിറകുകൾ  മാറി.ALSO READ: വടക്കാഞ്ചേരി കോഴ ആരോപണം: ആരും വിളിച്ചിട്ടില്ല, പണം നൽകിയിട്ടില്ല, പറഞ്ഞത് തമാശയെന്ന് ലീഗ അംഗം ജാഫര്‍സിനിമ താരം മീനാക്ഷി അനൂപ് പരിപാടിയുടെ മുഖ്യാഥിതിയായി. ഇത്തവണ നിർഭയ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻട്രി ഹോമുകളിലെ കുട്ടികളെയും ഉൾപ്പെടുത്തി 22 മത്സര ഇനങ്ങളിലായി 1000ത്തോളം പേരാണ് ചിൽഡ്രൻസ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉജ്ജ്വല ബാല്യ പുരസ്‌കാരവും മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു.The post മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ‘വര്‍ണച്ചിറകിന്’ തുടക്കമായി: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.