ഛത്തീസ്ഗഡിൽ വനിത പൊലീസ് ഉദ്യോഗസ്ഥക്ക് നേരെ അതിക്രമം. ഖനനത്തിന് എതിരായ പ്രതിഷേധസ്ഥലത്ത് എത്തിയ വനിതാ കോൺസ്റ്റബിളിൻ്റെ വസ്ത്രങ്ങൾ അക്രമികൾ വലിച്ചുകീറി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.കഴിഞ്ഞ മാസം 27ന് ആണ് ഛത്തീസ്ഗഡിലെ റായ്ഗഡിൽ വനിത പൊലീസ് ഉദ്യോഗസ്ഥക്ക് നേരെ അതിക്രമമുണ്ടായത്. കൽക്കരി ഖനനത്തിന് എതിരെ നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു കോൺസ്റ്റബിളിന് നേരെ അതിക്രമം ഉണ്ടായത്. പ്രതിഷേധ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥയോട് നിങ്ങള്‍ എന്തിന് ഇവിടെ വന്നെന്നു ചോദിച്ചു അവരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നു. വസ്ത്രങ്ങൾ കീറരുതെന്ന് ഉദ്യോഗസ്ഥ കരഞ്ഞു പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ആൾക്കൂട്ടത്തിനു മുന്നിൽ വെച്ച് വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നു.ALSO READ: ‘പ്രിയപ്പെട്ട ഉമര്‍, ഞങ്ങളെല്ലാവരും നിന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ട്’: ഉമര്‍ ഖാലിദിന് കത്തയച്ച് സൊഹ്റാൻ മംദാനിഅശ്ലീല പദപ്രയോഗങ്ങൾ നടത്തിയ അക്രമികൾ ഉദ്യോഗസ്ഥയെ ചെരുപ്പ് കൊണ്ട് അടിക്കാനും ശ്രമിക്കുന്നുണ്ട്. ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.നിലവിൽ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ സാധാര പെൺകുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നും പ്രതിപക്ഷം വിമർശിച്ചു.The post ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ പ്രതിഷേധസ്ഥലത്ത് എത്തിയ വനിതാ കോൺസ്റ്റബിളിന് നേരെ അതിക്രമം: വസ്ത്രങ്ങൾ വലിച്ചുകീറി, രണ്ട് പേര് അറസ്റ്റില് appeared first on Kairali News | Kairali News Live.