നാലാം ആഴ്ചയിലും സെഞ്ച്വറി; ബോക്സ് ഓഫീസിനെ തുടരെ വിറപ്പിച്ച് രൺവീറിന്റെ ‘ധുരന്ധർ’, ഈ നേട്ടംകൊയ്യുന്ന ആദ്യ ഹിന്ദി ചിത്രം

Wait 5 sec.

‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ സിനിമാസ്വാദകരുടെ കൈയടി നേടിയ സംവിധായകൻ ആദിത്യ ധറിന്റെ വൻ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയാണ് ‘ധുരന്ധർ’. രൺവീർ സിങ് നായകനായി, ഡിസംബർ 5ന് പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി മുന്നേറുന്ന ‘ധുരന്ധർ’ ഇപ്പോഴിതാ മറ്റൊരു പൊൻതൂവൽകൂടി ചേർത്തിരിക്കുകയാണ്.നാലാം ആഴ്ചയിലും സെഞ്ച്വറി നേടിയാണ് ‘ധുരന്ധർ’ റെക്കോർഡിട്ടത്. ഈ നേട്ടംകൊയ്യുന്ന ആദ്യ ഹിന്ദി ചിത്രമായി ‘ധുരന്ധർ’ മാറി. നാലാം ആഴ്ചയിൽ 115.70 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. View this post on Instagram A post shared by Jio Studios (@officialjiostudios)27-ാം ദിവസത്തേക്കാൾ 28-ാം ദിവസം ചിത്രം കൂടുതൽ വരുമാനം നേടിയിട്ടുമുണ്ട്. നാല് ആഴ്ചകൾക്കുശേഷം, ആഭ്യന്തരമായി ചിത്രം വാരിക്കൂട്ടിയത് 784.50 കോടി രൂപയാണ്. നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് പറയുന്നത് പ്രകാരം, ഇക്കഴിഞ്ഞ വ്യാഴാഴ്ച ചിത്രം 17.60 കോടി രൂപ നേടി. ബുധനാഴ്ച ‘ധുരന്ധർ’ നേടിയത് 12.40 കോടി രൂപയാണ്.ALSO READ: ‘ലാൽ സാർ കഴിഞ്ഞാൽ ഞാനത് കണ്ടത് നിവിനിൽ മാത്രം’; നിവിൻ പോളിയെ പ്രശംസിച്ച് ‘സർവ്വം മായ’ സംവിധായകൻ അഖിൽ സത്യൻആദ്യ ആഴ്ചയിൽ ചിത്രം 218 കോടി രൂപയും രണ്ടാം ആഴ്ചയിൽ 261.5 കോടി രൂപയും കളക്ഷൻ നേടിയതായും ജിയോ സ്റ്റുഡിയോയുടെ കണക്കുകൾ പറയുന്നു. മൂന്നാം ആഴ്ചയിലെ വരുമാനം 189.3 കോടി രൂപയായപ്പോൾ നാലാം ആഴ്ചയിൽ 115.70 കോടി രൂപ നേടി. പുതിയ റിലീസുകളുണ്ടായിരുന്നിട്ടും സ്‌ക്രീനുകളിലും ഷോകളിലും കുറവുണ്ടായിട്ടും ‘ധുരന്ധർ’ ബോക്സ് ഓഫീസ് മേധാവിത്വം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.The post നാലാം ആഴ്ചയിലും സെഞ്ച്വറി; ബോക്സ് ഓഫീസിനെ തുടരെ വിറപ്പിച്ച് രൺവീറിന്റെ ‘ധുരന്ധർ’, ഈ നേട്ടംകൊയ്യുന്ന ആദ്യ ഹിന്ദി ചിത്രം appeared first on Kairali News | Kairali News Live.