ഇംഗ്ലണ്ട് പേസർ മാത്യു പോട്ട്സ് ആദ്യമായി ആഷസ് പരമ്പരയിൽ കളിക്കാനൊരുങ്ങുന്നു. സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റിനായുള്ള 12 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഗസ് ആറ്റ്‌കിൻസൺ പരിക്കിനെ തുടർന്ന് പുറത്തായതോടെയാണ് പോട്ട്സിന് അവസരം ലഭിക്കാനുള്ള സാധ്യത ശക്തമായത്. നാലാം ടെസ്റ്റിൽ വിജയിച്ച് പരമ്പര 3-1 എന്ന നിലയിലാക്കിയ ഇംഗ്ലണ്ടിന് പരമ്പര ജയത്തോടെ അവസാനിപ്പിക്കുവാനുള്ള അവസരമാണ് സിഡ്‌നിയിൽ ഉള്ളത്.പര്യടനത്തിൽ ഇതുവരെ കളിക്കാനാവാതെ പുറത്തിരുന്ന പോട്ട്സ്, ഇംഗ്ലണ്ട് ബൗളിംഗ് നിരയെ പരിക്ക് അലട്ടിയതോടെയാണ് വീണ്ടും ചിത്രത്തിൽ വന്നത്. മാർക്ക് വുഡ്, ജോഫ്ര ആർച്ചർ എന്നിവരുടെ അഭാവത്തിൽ മാത്ത്യു ഫിഷറാണ് ടീമിലുള്ള മറ്റൊരു പേസർ. ഷോയ്ബ് ബഷീറും 12 അംഗ സംഘത്തിലുണ്ടെങ്കിലും, സ്പിന്നറായ ബഷീർ പ്ലേയിംഗ് ഇലവനിൽ ഇടം നേടാൻ സാധ്യത കുറവാണ്. ബോക്സിംഗ് ഡേ ടെസ്റ്റിലെ വേഗത്തിൽ അവസാനിച്ച മത്സരം വിവാദമായതിനെ തുടർന്ന്, എസ്‌സിജിയിൽ കൂടുതൽ ഫ്ലാറ്റായ പിച്ചാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ശനിയാഴ്ച പിച്ച് വീണ്ടും പരിശോധിച്ചശേഷം മാത്രമേ അന്തിമ ഇലവൻ പ്രഖ്യാപിക്കൂ. സ്റ്റോക്സ്-മക്കല്ലം കാലഘട്ടത്തിൽ അരങ്ങേറ്റം കുറിച്ച പോട്ട്സ് ആദ്യ അഞ്ച് ടെസ്റ്റുകളിൽ 20 വിക്കറ്റുകൾ നേടിയിരുന്നു. Also Read : ആഷസ്: അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ആശങ്ക ഉയർത്തി സിഡ്നിയിലെ പിച്ച്ഇംഗ്ലണ്ട് സ്ക്വാഡ്:ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷോയ്ബ് ബഷീർ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, മാത്ത്യു പോട്ട്സ്, ജോ റൂട്ട്, ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ജോഷ് ടംഗ്.The post ആഷസ്: സിഡ്നി ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീമിൽ മാത്യു പോട്ട്സും appeared first on Kairali News | Kairali News Live.