സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും; ആകാംക്ഷയോടെ സിനിമാലോകവും ആരാധകരും

Wait 5 sec.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. മികച്ച നടനായുള്ള മത്സരത്തിന്‍റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും, ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉണ്ടെന്നാണ് വിവരം. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ അവാർഡ് ചർച്ചകളിൽ സജീവമായ മമ്മൂട്ടിക്കൊപ്പം യുവനിരയിൽ നിന്നും ആസിഫ് അലിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. ALSO READ; ‘രാജ്യത്ത് ഒരു സംസ്ഥാനത്തിനും സ്വപ്നം കാണാൻ സാധിക്കാത്ത ആനുകൂല്യങ്ങൾ’; ക്ഷേമ പദ്ധതികൾ സർക്കാറിനെ കൂടുതൽ ജനപ്രിയമാക്കിയതായി ഐഎൻഎൽ36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിലെത്തിയത്. ചലച്ചിത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഉണ്ട്. ഈ ചിത്രങ്ങളില്‍ വേഷമിട്ട കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്നത്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.Keywords: State film award, best actor, best film, Mammootty, Mohanlal, Asif AliThe post സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും; ആകാംക്ഷയോടെ സിനിമാലോകവും ആരാധകരും appeared first on Kairali News | Kairali News Live.