‘ഈ റോഡിൽ ഓരോ ജീവനും വിലയുണ്ട്’; അമിത ശബ്ദത്തിൽ ഹോണടിച്ചാൽ കർശന നടപടിയെന്ന് മന്ത്രി ഗണേഷ് കുമാർ

Wait 5 sec.

സംസ്ഥാനത്ത് റോഡുകളിൽ അമിതമായ ശബ്ദത്തിൽ ഹോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. അത്തരം വാഹനങ്ങളുടെ പെർമിറ്റും, ലൈസൻസും റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോൺ മുഴക്കാൻ പാടില്ല എന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട് എന്നും, ഇത് മുൻപേയുള്ള ഉത്തരവാണെന്നും മന്ത്രി വ്യക്തമാക്കി.ഇത്ര ഡെസിബലിന് വരെ ഫോൺ അടിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അമിതമായി ഹോൺ അടിക്കുന്നത് യാത്രക്കാർക്ക്, പ്രത്യേകിച്ച് വയസായവരിൽ അസ്വസ്ഥതയും തലവേദനയും ഉണ്ടാക്കുന്നു. സ്കൂളിൽ പോകുന്നവരൊക്കെ പേടിച്ച് ജീവനും കൊണ്ട് പോവുകയാണ്. ചില സന്ദർഭങ്ങളിൽ, ഭയങ്കരമായി റഷ് ചെയ്ത് കേറാൻ വേണ്ടി ഹോൺ അടിച്ച് ഇടയിൽ കൂടെ കയറാനും ഹോൺ ഉപയോഗിക്കുന്നവരുണ്ട്. ഇതൊക്കെയാണ് നടപടി എടുക്കാൻ കാരണമായത് എന്നും മന്ത്രി വ്യക്തമാക്കി.Also read: കോഴിക്കോട് ദേശീയപാത നിർമ്മാണത്തിലെ അപാകതക്കെതിരെ പ്രതിഷേധിച്ച DYFI പ്രവർത്തകന് മർദ്ദനംഅതേസമയം, ചില ആളുകൾ ലൈസൻസില്ലാത്ത പ്രൈവറ്റ് ബസുകൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും, അത്തരം പെർമിറ്റുകൾ റദ്ദാക്കുമെന്നും അത്തരം ലൈസൻസുകൾ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഈ റോഡിൽ ഓരോ ജീവനും വിലയുണ്ട്’ എന്നും മന്ത്രി കൂട്ടിച്ചേർത്തു.The post ‘ഈ റോഡിൽ ഓരോ ജീവനും വിലയുണ്ട്’; അമിത ശബ്ദത്തിൽ ഹോണടിച്ചാൽ കർശന നടപടിയെന്ന് മന്ത്രി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.