കൈകൂലിക്കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം കിടങ്ങൂർ മുൻ വില്ലേജ് ഓഫീസർ പി കെ ബിജു മോനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രതി 75,000 രൂപ പിഴയും ഒടുക്കണം. സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിന് പരാതിക്കാരായ ദമ്പതികളിൽ നിന്നും 3000 രൂപയും മദ്യകുപ്പിയും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. 2015 ലാണ് വിജിലൻസ് പ്രതിയെ അറസ്റ്റ് ചെയ്തത്.ALSO READ; പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് 18 വർഷം കഠിനതടവും തൊണ്ണൂറായിരം രൂപ പിഴയുംNews Summary: Kottayam Vigilance Court sentenced Former village officer PK Biju Mon to 7 years rigorous imprisonment and Rs. 75,000 fine in bribery case. The accused accepted a bribe of Rs 3,000 and a bottle of liquor from a couple and arrested by the Vigilance in 2015.The post കോട്ടയത്ത് കൈകൂലിക്കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവ് appeared first on Kairali News | Kairali News Live.