മനാമ: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (നമ്മുടെ മലപ്പുറം) ക്രിക്കറ്റ് ടീമിന്റെ ഈ വരുന്ന സീസണിലെക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. മനാമ സഗയ്യയിലെ ഫീനിക്സ് ആർട്സ് & സ്‌പോർട് ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട്, ജനറൽ സൈകട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഓ. സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജല്ലൂസ് ഫുഡ്സ് മാനേജിങ് ഡയറക്ടർ ഹിജാസ്, ബിഎംഡിഫ് ഭാരവാഹികളായ കാസിം പാടത്തകായിൽ, അൻവർ നിലമ്പൂർ, ഷിബിൻ തോമസ്, സകരിയ്യ പൊന്നാനി, ഷബീർ മുക്കൻ, രാജേഷ് നിലമ്പൂർ, റസാക്ക് പൊന്നാനി, ക്രിക്കറ്റ് ടീമംഗങ്ങളായ അൻസാർ, അസ്ഹറുദ്ദീൻ അക്കു, സജീഷ് പൊറുങ്ങ് തുടങ്ങിയവർ സംബന്ധിച്ചു.The post ബിഎംഡിഫ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.