കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് രാജി. സര്‍വകലാശാല പ്രതിനിധി പ്രൊഫ. എ സാബുവാണ് രാജിവെച്ചത്. കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയാണ് പ്രൊഫ. എ സാബു. രാജി കത്ത് രാജ്ഭവനിലേക്ക് അയച്ചതായാണ് വിവരം. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് രാജി. ALSO READ; ‘സമത്വത്തിലും സാമൂഹികനീതിയിലും മാനുഷികവികസനത്തിലും അടിയുറച്ച നവകേരളമാണ് ലക്ഷ്യം’; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യു ജി സി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി. ബാംഗ്ലൂര്‍ ഐ ഐ ടിയിലെ പ്രൊഫസര്‍ ഇലുവാതിങ്കല്‍ ഡി ജമ്മീസ് കൺവീനറായുള്ള കമ്മിറ്റിയിൽ പ്രൊഫ. എ സാബുവിനെ കൂടാതെ മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. രവീന്ദ്ര ഡി കുല്‍കര്‍ണിയാണ് അംഗമായി ഉള്ളത്news summary: University representative Prof. A Sabu resigns from the search committee for the appointment of the Vice Chancellor of Calicut UniversityThe post കാലിക്കറ്റ് സര്വകലാശാല വൈസ് ചാന്സലര് നിയമന സെര്ച്ച് കമ്മിറ്റിയില് നിന്ന് രാജി appeared first on Kairali News | Kairali News Live.