കേരളപ്പിറവി ദിനത്തിൽ സുപ്രധാന നേട്ടം കൈവരിച്ച് കേരളം രാജ്യത്തിന് തന്നെ മാതൃകയാവുന്നു. അതിദാരിദ്ര്യ നിർമാർജനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ലോകത്ത് തന്നെ ഇത്തരമൊരു നേട്ടം അപൂർവ്വമാണ് എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യം. സുന്ദരമായ പ്രകൃതിയും മികച്ച ജീവിത സൗകര്യങ്ങളും വികസനവും കാരണമാണ് നമ്മുടെ സംസ്ഥാനത്തിന് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം നേരത്തെ തന്നെ ലഭിച്ചത്. എന്നാൽ, പല കാരണങ്ങളാൽ സമൂഹത്തിന്റെ മുഖ്യധാരിൽ എത്തിപ്പെടാൻ കഴിയാതെ പോയ ചിലരുണ്ട് എന്നും, ഈ ഭൂമി അവരുടേതു കൂടിയാണ് എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ പങ്കുവച്ച വിഡിയോയിൽ അദ്ദേഹം ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.കേരളപ്പിറവി ദിനത്തിൽ അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം കൈവരിക്കുന്നതോടെ, ഈ വിശേഷണം (ദൈവത്തിൻറെ സ്വന്തം നാട്) ഇപ്പോഴാണ് അർത്ഥവത്തായി മാറുന്നത് എന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.ALSO READ: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് രാജിഅതേസമയം എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാനം രൂപം കൊണ്ടതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ഈ വേളയില്‍ ചരിത്രമാകുന്ന ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവി ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ഇപ്പോഴാണ് ആ വിശേഷണം അർത്ഥവത്തായി മാറുന്നത്, കേരളം ദൈവത്തിൻറെ സ്വന്തം നാട്’; വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on Kairali News | Kairali News Live.