കാപ്പ ചുമത്തി നാടുകടത്തിയ കുറ്റവാളികള്‍ തിരിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു

Wait 5 sec.

ചേര്‍ത്തല | കാപ്പ ചുമത്തി നാടുകടത്തിയ സ്ഥിരം കുറ്റവാളികള്‍ തിരിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ ചേര്‍ത്തല നഗരമധ്യത്തിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ ചേര്‍ത്തല മുനിസിപ്പാലിറ്റി വാര്‍ഡ് എട്ടിലെ കൂമ്പായില്‍ വീട്ടില്‍ അഭിറാം (30), ചേര്‍ത്തല മുനിസിപ്പാലിറ്റി വാര്‍ഡ് എട്ടിലെ ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു (23) എന്നിവരെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു.ചേര്‍ത്തല പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കാപ്പാക്കേസ് പ്രതികളായ ഇവരെ കാപ്പാ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു.ഉത്തരവ് കാലയളവിനു ശേഷം തിരികെയെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഇവര്‍ നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അഴിച്ചുവിട്ടത്. ചേര്‍ത്തല ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.