‘മുഖ്യമന്ത്രിയും മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരത്തിരുന്ന് മാന്ത്രികവടി ചുഴറ്റിയപ്പോൾ അതിദരിദ്രർ ഇല്ലാതായി എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത് ?’; അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയെ വിമർശിച്ചവർക്ക് മറുപടി പോസ്റ്റ്

Wait 5 sec.

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയെ വിമർശിച്ച് ചിലയാളുകൾ രംഗത്ത് എത്തുന്നുണ്ട്. എന്നാൽ ഇവർക്ക് ഒരു മറുപടി പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജീവൻ കുമാർ. കഴിഞ്ഞ നാല് വർഷത്തിലധികമായി കേരളത്തിൽ നടന്നുകൊണ്ടിരുന്ന ഒരു വലിയ പ്രക്രിയയെക്കുറിച്ച് ചില സാമ്പത്തിക ശാസ്ത്ര വിശാരദൻമാർക്ക് അജ്ഞതയുണ്ടായിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരത്തിരുന്ന് മാന്ത്രികവടി ചുഴറ്റിയപ്പോൾ അതിദരിദ്രർ ഇല്ലാതായി എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത് എന്നും, ഇത് കേരളത്തിൽ നടന്ന ഒരു വലിയ ‘അതിദാരിദ്ര നിർമ്മാർജ്ജന വിപ്ലവം’ ആണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണരൂപംഒരു സുപ്രഭാതത്തിൽ തിരുവനന്തപുരത്ത് ഇരുന്ന്മുഖ്യമന്ത്രി പിണറായി വിജയനും , മന്ത്രി എം ബി രാജേഷും കൂടി മാന്ത്രിക വടി ചുഴറ്റിയപ്പോൾ കേരളത്തിലെ അതിദരിദ്രർ ഇല്ലാതായി എന്നാണോനിങ്ങൾ കരുതിയിരിക്കുന്നത്. ചില സാമ്പത്തിക ശാസ്ത്ര വിശാദൻമാർ ഇതെങ്ങനെ സംഭവിച്ചു എന്ന്അൽപ്പം അസൂയയോടെ ചോദിച്ചതായി ഇന്ന് പേപ്പറിൽ വായിച്ചു. കഴിഞ്ഞ നാല് വർഷത്തിലധികമായി കേരളത്തിൽ നടന്ന് കൊണ്ടിരുന്ന ഈ പ്രക്രിയയെ പറ്റി അവർ അജ്ഞരായിരുന്നു എന്നത് മറ്റുളളവരെ പോലെ എന്നേയും ഞെട്ടിച്ചു !! കേരളത്തിൽ നടന്ന ഒരു വലിയ ‘അതിദാരിദ്ര നിർമ്മാജ്ജന വിപ്ലവം’ അറിയാതെ പോയ ഇവരെ ഇനി സാമൂഹ്യനിരീക്ഷകർ എന്ന് വിളിക്കാൻ കഴിയുമോ !!!കേരളത്തിലെ അതിദരിദ്ര ജനവിഭാഗത്തെ തിരിച്ചറിയാൻ ഉള്ള ഈ യത്നത്തിൽ നാല് ലക്ഷം ആളുകൾക്ക് പരിശീലനം നൽകി. ആകെ 13.47 ലക്ഷംആളുകൾ ബൃഹത്ത് പദ്ധതിയിൽ ഭാഗഭാക്കായി2021- മെയ് – രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ വെച്ചാണ് അതിദാരിദ്ര നിർമ്മാർജ്ജനം എന്ന വലിയ ലക്ഷ്യത്തിന് തുടക്കം കുറിക്കുന്നത്2021-ൽ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ആണ്പദ്ധതിക്ക് തുടക്കം കുറിച്ചത്അതി ദരിദ്രരെ തിരിച്ചറിയുന്നതിന് യുദ്ധസമാനമായ മുന്നൊരുക്കം തന്നെ സർക്കാരിന് നടത്തേണ്ടതായി വന്നു..ഒരു ദശാബ്ദത്തിൽ ഒരിക്കൽ നടക്കുന്ന ദേശീയ എന്യുമറേഷൻ ( സെൻസസ്) പ്രകിയയേക്കാൾവലിയ തയ്യാറെടുപ്പ് ആണ് സർക്കാർ നടത്തിയത്.ഒരു വീട്ടിലെ വരുമാനവും ആസ്തികളും നിർണ്ണയിക്കുന്ന തരം ചോദ്യാവലിക്ക് ആണ് പകരംതികച്ചും ശാസ്ത്രീയവും , ആധികാരികവുമായMethodology ആണ് ഇതിനായി തയ്യാറാക്കിയത്.എങ്ങനെ ദരിദ്രനേയും , അതിദരിദ്രനേയും പരസ്പരം തിരിച്ചറിയാൻ കഴിയും എന്നതാണ് ഈ സർവ്വേയിലെ ഏറ്റവും വലിയ വെല്ലുവിളി.!!ഉദാഹരണത്തിന് ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് പ്രതിദിനം 29 രൂപ വരുമാനം ഉണ്ടെന്ന് ഇരിക്കട്ടെഇന്ത്യൻ സർക്കാരിൻ്റെ കണക്ക് പ്രകാരം പ്രതിദിനം 29 രൂപ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ദരിദ്രൻ അല്ല. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ ? എന്നാൽ സത്യമാണ്2009-ൽ UPA സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഡോ സുരേഷ് ടെൻഡുൽക്കർ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ആണ് 28 രൂപക്ക് മുകളിൽ വരുമാനം ഉള്ളവർ ദാരിദ്രരേഖക്ക് മുകളിൽ ആണെന്ന് കണ്ടെത്തിയത്. 2011 മുതൽ ഈ വരുമാനം ആണ് ദാരിദ്രത്തിൻ്റെ അളവ്കോലായി കേന്ദ്ര സർക്കാർ ഇപ്പോഴും ഉപയോഗിക്കുന്നത്.അപ്പോൾ എത്ര രൂപ പ്രതിദിനം ലഭിക്കുന്ന ഒരാൾ ആണ് അതിദരിദ്രൻ ?ആരുടെ എങ്കിലും കൈയ്യിൽ ആ കണക്ക് ഉണ്ടോ ?ഈ കണക്ക് ഇന്ത്യയിൽ ഒരു സർക്കാർ / അർദ്ധ സർക്കാർ ഏജൻസികളുടെ ലഭ്യമായിരുന്നില്ലദാരിദ്ര്യത്തിന് ഒരു ആഗോള നിർവചനം അസാധ്യമാണ്. കാരണം ബഹുമുഖമായിരിക്കുമ്പോൾ തന്നെ ദാരിദ്രം വ്യക്തിനിഷ്ഠവുമാണ്. വരുമാനത്തിന്റെ അപര്യാപ്തതയായി ചിലർ ദാരിദ്ര്യത്തെ കണക്കാക്കുമ്പോൾ, മറ്റു ചിലർ വസ്ത്രം ഭക്ഷണം, , പാർപ്പിടം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ അഭാവത്തെ ദാരിദ്രം ആയി കണക്ക് കൂട്ടുന്നു.ദാരിദ്രത്തിന് തന്നെ ആഗോള നിർവചനം ഇല്ല എന്നിരിക്കെ അതി ദരിദ്രരെ എങ്ങനെ കണ്ടെത്തും ?പരസഹായം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യം ഉള്ള ഏത് കുടുംബവുംഅതിദരിദ്രർ ആണ്.ഉദാഹരണത്തിന് ,ഒരു മാനസിക രോഗി / കിടപ്പ് രോഗിയായ ഒരു അമ്മ etc ഇങ്ങനെയുള്ള വീട്ടിൽ ജോലി ചെയ്യാൻ കഴിയുന്ന മറ്റൊരാൾ ആ വീട്ടിൽ ഉണ്ടെങ്കിൽ പോലും ഇവരെ ഉപേക്ഷിച്ച് ജോലിക്ക് പോകാൻ അയാൾക്ക് കഴിയില്ല. മറ്റ് ഇതര മാർഗ്ഗങ്ങളിലൂടെ നിത്യ വരുമാനവും അവർക്കില്ല. എന്നാൽ താമസിക്കുന്നത്അടച്ചുറപ്പ് ഉള്ളതും , 1000 സ്ക്വയർ ഫീറ്റിന് മുകളിൽ ഉള്ളതുമായ ഭവനത്തിൽ ആണ്. വീട്ടിലെ സാഹചര്യം മൂലം ആരോഗ്യം ഉള്ള രണ്ടാമന് ജോലിക്ക് പോകാൻകഴിയുന്നില്ല. അത്തരം ഒരു കുടുംബം അതിദരിദ്രൻ ആണ് എന്നതാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്.ഇതു പോലെയുള്ള പല പല സൂചകങ്ങൾ ചേർത്ത് വെച്ചാണ് അതി ദാരിദ്ര നിർമ്മാർജ്ജനം എന്ന വലിയ ലക്ഷ്യത്തിലേക്ക് സർക്കാർ ജനകീയ പങ്കാളിത്തതോടെ നടന്ന് അടുത്തത്കൂടാതെ അതിദരിദ്രരെ തിരഞ്ഞെടുക്കുമ്പോൾ ആരോഗ്യം, വിശപ്പ്, വരുമാനത്തിനുള്ള മാർഗ്ഗങ്ങളും ലഭ്യതയും, ജീവിത സാഹചര്യങ്ങൾ എന്നിവയിലായിരുന്നു സൂചകങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചില ദുർബലതകൾക്ക് മുൻഗണന നൽകുകയും ചെയ്തു (ആദിവാസി വിഭാഗങ്ങൾ, പ്രത്യേകിച്ച് പി.വി.ടി.ജി. (PVTG), പട്ടികജാതി, തീരദേശ, നഗരങ്ങളിലെ ദരിദ്ര വിഭാഗങ്ങൾ, എച്ച്.ഐ.വി/എയ്ഡ്സ് ബാധിതർ, കേരളത്തിൽ തുടർന്നും താമസിക്കുന്ന വൈദഗ്ധ്യമില്ലാത്ത കുടിയേറ്റ കുടുംബങ്ങൾ, അനാഥരായ കുട്ടികൾ, എൽ.ജി.ബി.ടി.ക്യൂ.ഐ.എ.+ കമ്മ്യൂണിറ്റികൾ തുടങ്ങിയവർ. )ഓരോ വാർഡിലും ആശ പ്രവർത്തകരും, അങ്കണവാടി ജീവനക്കാരും, അയൽക്കൂട്ട ഗ്രൂപ്പുകളിലെ സ്ത്രീകളും ഉണ്ടെന്നുള്ളതും, അവർക്ക് തങ്ങളുടെ പ്രദേശങ്ങളെക്കുറിച്ച് കൈവെള്ളയിലെ രേഖകൾ പോലെ അറിയാമെന്നതും, പ്രാദേശിക സംഘടനകൾക്കും കൂട്ടായ്മകൾക്കും അവരുടെ പ്രാദേശിക സാഹചര്യങ്ങളിൽ കഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് സൂക്ഷ്മമായ ധാരണയുണ്ടെന്നതും, വാർഡ് അംഗങ്ങളും കൗൺസിലർമാരും എല്ലാ തുറകളിലുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും, റസിഡന്റ്സ് അസോസിയേഷനുകളും ജീവകാരുണ്യ സംഘടനകളും സഹായം നൽകാൻ തയ്യാറായിരുന്നുവെന്നതും – അവരുടെ അനുഭവജ്ഞാനവും തിരിച്ചറിയാനുള്ള സഹജമായ കഴിവും ഉപയോഗിച്ച് ഒരു അതിദരിദ്രരെ തിരിച്ചറിയാൻ കഴിയും എന്ന് വിലയിരുത്തി.പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലുംജനകീയ സമിതി ഉണ്ടാക്കിഗ്രാമസഭയിൽ ജനങ്ങളെ വിളിച്ച് കൂട്ടി ചർച്ച, വാദം, സാധൂകരണം എന്നിവയിലൂടെ അവരുടെ ഇടയിലുള്ള അതി ദരിദ്രരെ വസ്തുനിഷ്ഠമായും സഹജമായും തിരിച്ചറിഞ്ഞു .തുടർന്ന് സാമൂഹ , രാഷ്ട്രീയ വിഭാഗങ്ങളെ ഉൾപ്പെടുത്തി ഫോക്കസ്ഡ് ഗ്രൂപ്പ് ഡിസ്കഷൻ (FGD) നടത്തികുടുംബശ്രീ , അയൽകൂട്ടം പ്രവർത്തകർ എന്നിവരുടെഫോക്കസ്ഡ് ഗ്രൂപ്പ് ഡിസ്കഷൻ (FGD) വീണ്ടും നടത്തിവാർഡ് വലുതാണെങ്കിൽ വീടുകളുടെ എണ്ണം 250- 300 നിലനിർത്തി അതിനെ ഒരു ക്ലസ്റ്റർ ആക്കി വീണ്ടുംഫോക്കസ്ഡ് ഗ്രൂപ്പ് ഡിസ്കഷൻ നടത്തിഅതിനെ വീണ്ടും സൂപ്പർ ചെക്കിംഗ് നടത്തിഅങ്ങനെ മൈക്രോ തലത്തിൽ ചർച്ചയും , സംവാദവും , സാധുകരണവും നടത്തിയാണ്വാർഡ് തല സമിതിയും ഗ്രാമസഭകളും ചേർന്ന്അന്തിമ പട്ടിക തയ്യാറാക്കി.അത് തദ്ദേശ ഭരണ സമിതി തലത്തിൽ ഒരിക്കൽ കൂടി പരിശോധിച്ച് അന്തിമ അംഗീകാരം നൽകിഇങ്ങനെ വെട്ടിയും തിരുത്തിയും ആണ്2022 മാർച്ചിൽ അന്തിമ പട്ടിക തയ്യാറക്കിയത്.ശ്രദ്ധിക്കുക സർവ്വേ അല്ല ,അതിനേക്കാൾ മെച്ചപ്പെട്ട ജനകീയ സമിതിയാണ്ഈ അതിദരിദ്രരെ തിരഞ്ഞെടുത്തത് .സർക്കാർ ഇതിനായി തയ്യാറാക്കിയകോർ ടീം എങ്ങനെയാണെന്ന് താഴെ പറയുന്നു100 അംഗ സംസ്ഥാന മാസ്റ്റർ ടീം650 ജില്ലാതല ആർ.പി.മാർ (RPs)തദ്ദേശ സ്വയംഭരണ തലത്തിൽ 1078 ആർ.പി.മാർ (RPs)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരിശീലനം ലഭിച്ച 14686 ഇ.ആർ.മാർ (ERs)1840 തദ്ദേശ സ്വയംഭരണ തല നോഡൽ ഓഫീസർമാർതദ്ദേശ സ്വയംഭരണ തല സമിതികളിലെ 14062 അംഗങ്ങൾ2 ലക്ഷം വാർഡ് തല സമിതി അംഗങ്ങൾമൊബൈൽ ആപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്ന 1010 പേർ50000 അംഗങ്ങൾ ഉള്ള എന്യൂമറേഷൻ ടീമുകൾ1100 അംഗങ്ങൾ ഉള്ള സൂപ്പർ ചെക്ക് ടീം57,947 എഫ്.ജി.ഡി.കൾ (ഓരോ എഫ്.ജി.ഡിയിലും 15-20 പേർ)കേരളത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഏകദേശം 13.74 ലക്ഷം ആളുകൾ 64006 കുടുംബങ്ങളെ തിരിച്ചറിയുന്നതിനുള്ള ഈ ഉദ്യമത്തിൽ പങ്കെടുത്തുഇത്രയും ബൃഹത്തും , ആധികാരികവുമായ ഒരു പ്രകിയ ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്അതിദരിദ്രർ ഇല്ലാതായതോടെ ദരിദ്രം ഇല്ലാതാവുമോ ? ഇല്ല …ഇന്നത്തെ സമ്പന്നൻ നാളെ ദരിദ്രൻ ആവാംചിലപ്പോൾ അതിദരിദ്രരനും ആവാംഅപ്പോൾ അയാളെ കൈപിടിച്ച് കയറ്റാനുംസർക്കാരിന് ബാധ്യതയുണ്ട്.ദാരിദ്ര്യ നിർമാർജനം, ഒരു തുടർപ്രക്രിയയാണ്2025 നവംബർ ഒന്നിന്റെ പ്രഖ്യാപനത്തോടു കൂടി കേരളത്തിലെ ദാരിദ്ര്യ നിർമാർജനത്തിന്റെ പ്രശ്നം എന്നെന്നേക്കുമായി അവസാനിച്ചു എന്ന് ഒരുതരത്തിലും അർത്ഥമാകുന്നില്ല.ദാരിദ്ര്യം എന്ന പ്രതിഭാസത്തിന്റെ സ്വഭാവ വിശേഷമാണ് അതിനു കാരണം. ഒരു തലത്തിലെ ദാരിദ്ര്യം അവസാനിപ്പിച്ചു കഴിയുമ്പോൾ അതിന് മുകളിലെ പുതിയൊരു തലത്തിലെ ദാരിദ്ര്യം അവസാനിപ്പിക്കേണ്ടതിന്റെ ചുമതല സമൂഹത്തിൽ നിക്ഷിപ്തമാകുന്നു.ഉള്ളവന്റെ പ്രതിശീർഷ വരുമാനവും ഇല്ലാത്തവന്റെ പ്രതിശീർഷ വരുമാനവും തമ്മിലുള്ള ദൂരം ദാരിദ്ര്യത്തിന്റെ ഒരു സൂചിക തന്നെയാണ്. ആ ദൂരം നിരന്തരമായി കുറച്ചു കൊണ്ടുവരുന്നതും ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമാവേണ്ടതുണ്ട്.ഇതിൻ്റെ ആധികാരികതയിൽ സംശയം ഉന്നയിക്കുന്നവർ വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ട വ്യത്യസ്ത മത – സാമുദായിക വിഭാഗത്തിലെ ലക്ഷക്കണക്കിന് മനുഷ്യരുടെക്രെഡിബിലിറ്റിയെ ആണ് സംശയിക്കുന്നത്.പ്രതിപക്ഷം കൂടി ഭരിക്കുന്ന പഞ്ചായത്തുകൾകൂടി ഭാഗഭാക്കായ ഈ വലിയ ഉദ്യമം ആണ് 64006എന്ന നമ്പരിലേക്ക് എത്തിയത്.The post ‘മുഖ്യമന്ത്രിയും മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരത്തിരുന്ന് മാന്ത്രികവടി ചുഴറ്റിയപ്പോൾ അതിദരിദ്രർ ഇല്ലാതായി എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത് ?’; അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയെ വിമർശിച്ചവർക്ക് മറുപടി പോസ്റ്റ് appeared first on Kairali News | Kairali News Live.