താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്‍റിന് മുന്നൂറ് മീറ്റർ ചുറ്റളവിൽ ഏ‍ഴ് ദിവസത്തേക്ക് നിരോധാജ്ഞ

Wait 5 sec.

താമരശ്ശേരിയിൽ സംഘർഷം നടന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്‍റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ 7 ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അനുമതി ലഭിച്ചെങ്കിലും പ്ലാൻ്റ് തുറക്കുന്ന കാര്യത്തിൽ മാനേജ്മെൻ്റ് തീരുമാനം എടുത്തിട്ടില്ല. തുറന്നാൽ സമരം പുനരാരംഭിക്കുമെന്ന നിലപാടിലാണ് സമരസമിതി.ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഫ്രഷ് കട്ട് പ്ലാൻ്റിനോട് ചേർന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിരോധനാജ്ഞ നിലവിൽ വന്നു. അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ 4 പേരിൽ കൂടുതൽ ഒത്തു ചേരാൻ പാടില്ല. 7 ദിവസത്തേക്കാണ് നിരോധനാജ്ഞ.ALSO READ; കോഴിക്കോടിനെ സാമ്പത്തിക സൈബർ കേസുകളുടെ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു; കർശന പരിശോധനകളുമായി പൊലീസ്പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി വ്യാഴാഴ്ച അനുമതി നൽകിയിരുന്നു. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി ഒഴിവാക്കണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം, തുടങ്ങിയ നിബന്ധനകളോടെയാണ് പ്രവർത്തനാനുമതി നൽകിയത്. പ്രവർത്തനം തുടങ്ങിയാൽ സമരം ആരംഭിക്കുക്കുന്ന് സമരസമിതി അറിയിച്ചതിനാൽ പോലീസ് സംരക്ഷണം വേണമെന്ന നിലപാടിലാണ് കമ്പനി. നിരോധനാജ്ഞ നിലവിൽ വന്ന സാഹചര്യം കൂടി പരിഗണിച്ചാവും പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക.The post താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്‍റിന് മുന്നൂറ് മീറ്റർ ചുറ്റളവിൽ ഏ‍ഴ് ദിവസത്തേക്ക് നിരോധാജ്ഞ appeared first on Kairali News | Kairali News Live.