തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി എൽഡിഎഫ് എറണാകുളം മണ്ഡലം കമ്മിറ്റി: ‘നിങ്ങൾക്കും നിർദ്ദേശിക്കാം’ പരിപാടിക്ക് തുടക്കമായി

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി എൽ ഡി എഫ്. എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നിങ്ങൾക്കും നിർദ്ദേശിക്കാം’ എന്ന പേരിൽ പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ സ്വീകരിക്കുന്ന പരിപാടിക്ക് തുടക്കമായി. പരിപാടി സാഹിത്യകാരൻ എൻ എസ്‌ മാധവൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ നഷ്ടപ്പെട്ട കടൽത്തീരം വീണ്ടെടുക്കണമെന്ന് എൻ എസ്‌ മാധവൻ തൻ്റെ നിർദ്ദേശമായി കടലാസ്സിലെഴുതി.ജനങ്ങളിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്ന എൽഡിഎഫ്‌ പരിപാടിക്കാണ് വെള്ളിയാഴ്ച തുടക്കമായത്. കൊച്ചിയുടെ നഷ്ടപ്പെട്ട കടൽത്തീരം വീണ്ടെടുക്കണമെന്ന് സാഹിത്യകാരൻ എൻ എസ്‌ മാധവൻ തൻ്റെ നിർദ്ദേശം കടലാസിലെഴുതി പബ്ലിക് ബോക്‌സിൽ നിക്ഷേപിച്ചു. ചെല്ലാനത്ത്‌ ഉൾപ്പെടെ മറ്റ്‌ ഭാഗങ്ങളിൽ നിന്ന്‌ വന്നടിയുന്ന പായലും എക്കലും കാരണം കടൽത്തീരം ഇല്ലാതായിരിക്കുകയാണെന്ന് എൻ എസ്‌ മാധവൻ പറഞ്ഞു. ALSO READ: ഇന്ന് നടക്കാനിരുന്ന കേരള സെനറ്റ് യോഗം മാറ്റികൊച്ചി മേയർ എം അനിൽകുമാർ, സിപിഐഎം ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌, സിപിഐ ജില്ലാസെക്രട്ടറി എൻ അരുൺ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നവംബർ ഒന്ന്‌ മുതൽ മൂന്ന്‌ വരെ ജില്ലയിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും എൽഡിഎഫ്‌ പ്രവർത്തകർ സന്ദർശിച്ച് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ എഴുതിനൽകാനുള്ള ഫോറം നൽകും.തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടി പ്രത്യേകം ഇ–മെയിൽ ഐഡിയും വാട്‌സാപ്‌ നമ്പറും കൈമാറും. ഇതിനുപുറമെ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും മുഴുവൻ വാർഡുകളിലെയും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും നിർദേശങ്ങൾ സ്വീകരിക്കാൻ 2500ഓളം പബ്ലിക് ബോക്‌സുകൾ സ്ഥാപിക്കും. ഇവയിലൂടെ നിർദേശങ്ങൾ നൽകാം.The post തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി എൽഡിഎഫ് എറണാകുളം മണ്ഡലം കമ്മിറ്റി: ‘നിങ്ങൾക്കും നിർദ്ദേശിക്കാം’ പരിപാടിക്ക് തുടക്കമായി appeared first on Kairali News | Kairali News Live.