ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കി പുതുമോടിയോടെ മൂടാടി ഗ്രാമ പഞ്ചായത്ത്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ വാട്ടര്‍ എടിഎം’ സ്ഥാപിച്ചാണ് പുതിയ ചുവടുവെപ്പ്. ഒരു രൂപ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും സാധാരണ വെള്ളവും ഇതില്‍നിന്ന് ലഭിക്കും.2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഷിന്‍ സ്ഥാപിച്ചത്. വന്‍ വികസന പദ്ധതികളാണ് ഇടതുപക്ഷം ഭരിക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയത്. നന്തിയില്‍ വഴിയോ വിശ്രമ കേന്ദ്രം’,തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച ഗ്രാമ ചന്ത ,കുടുംബാരോഗ്യ കേന്ദ്രം, ഫുള്ളി ഓട്ടോമാറ്റിക് ലാബ്, ജന്റര്‍റിസോഴ്സ് സ്റ്ററിന് സ്വന്തമായ കെട്ടിടം, കൃഷിക്ക് ബാധിക്കുന്ന കിട ബാധയെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ വിളആരോഗ്യകേന്ദ്രം എന്നിവ നടപ്പിലാക്കി.Also read – ‘കെഎസ്ആർടിസിയുടെ കേരളപിറവി സമ്മാനം’; വോൾവോ 9600SLX ബസുകൾ വരുന്നു; സവിശേഷതകളറിയാം25 വര്‍ഷമായി തരിശായി കിടന്ന ചാക്കര പാടശേഖരത്ത് കതിരണിയിച്ചു. അകലാപുഴയിലെ ടൂറിസം സാധ്യതകള്‍ ഉപയോഗിച്ച് ജനപങ്കാളിത്തോടെ മത്സ്യസഞ്ചാരിപദ്ധതി ടൂറിസവും മത്സ്യകൃഷിയും പഞ്ചായത്തില്‍ സാധ്യമാക്കിയെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.ഒന്നര കോടി രൂപ ചെലവില്‍ പട്ടികജാതി വനിത വ്യവസായ കേന്ദ്രം,ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ സൂക്ഷിക്കാനുള്ള കണ്ടെയ്നര്‍ എം.സിഎഫ് തുടങ്ങിവന്‍ പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്.The post പുതുമോടിയോടെ മൂടാടി ഗ്രാമ പഞ്ചായത്ത്; ഒരു രൂപക്ക് ഒരു ലിറ്റര് ശുദ്ധീകരിച്ച കുടിവെള്ളം പദ്ധതി യാഥാര്ഥ്യമാക്കി appeared first on Kairali News | Kairali News Live.