മൂന്നാം വന്ദേഭാരത് തിയ്യതിയായില്ല; ഷെഡ്യൂള്‍ തയ്യാര്‍

Wait 5 sec.

കൊച്ചി | കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരത് എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷെഡ്യൂള്‍ പുറത്തുവന്നു. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലര്‍ച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും.ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത് 1.50ന് എത്തും.നവംബര്‍ അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണു സൂചന. ക്രിസ്മസ്, പുതുവര്‍ഷ യാത്രാക്ലേശം മു്‌നനില്‍ കണ്ട് ഈ മാസം സര്‍വ്വീസ് ആരംഭിക്കുമെന്നാണു പ്രതീക്ഷ.