വൈറലായി ശൈഖ് മുഹമ്മദിന്റെ ആംഗ്യം

Wait 5 sec.

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ മനുഷ്യപ്പറ്റിന്റെ പുതിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ദുബൈയിലെ ഒരു മാളിൽ നടക്കുന്നതിനിടെ കാണിച്ച ലളിതമായ പ്രവൃത്തിയാണ് പൗരന്മാരുടെയും താമസക്കാരുടെയും ഹൃദയം കീഴടക്കിയത്.മാളിലൂടെ നടന്നുപോകുന്നതിനിടെ, അദ്ദേഹം കടന്നുപോകുന്നത് ശ്രദ്ധിക്കാതെ ഒരു സ്ത്രീ മുന്നോട്ട് വഴി മുറിച്ചുകടക്കാൻ ശ്രമിച്ചു. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടയാൻ ശ്രമിക്കുമ്പോഴേക്കും അദ്ദേഹം തന്റെ ഊന്നുവടി ഉപയോഗിച്ച് ഒപ്പമുള്ളവരെ നിർത്തുകയും സ്ത്രീക്ക് കടന്നുപോകാൻ വഴിയൊരുക്കുകയും ചെയ്തു. ലളിതവും മനുഷ്യത്വവുമായ ആംഗ്യത്തെ യു എ ഇ നിവാസികൾ ഒന്നടങ്കം ഏറ്റെടുത്തു. യഥാർഥ നേതാവിന്റെ നടപടിയാണ് ഇതെന്ന് അവർ പ്രശംസിച്ചു.