ഓസീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ മാനം കാത്തത് ഈ താരം; അഭിഷേക് മാജിക്കിന് പിന്നില്‍ ഈ രണ്ട് കാര്യം മാത്രം

Wait 5 sec.

മെൽബണിലെ എം സി ജിയില്‍ രണ്ടാം ടി20 ആരംഭിക്കുന്നതിന് മുമ്പ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും സംസാരിക്കുന്നത് പകർത്താൻ ക്യാമറകളുടെ മത്സരമായിരുന്നു. ടി20യിലെ തകർപ്പനടിക്കാരാണ് രണ്ട് പേരും. മാത്രമല്ല, അഭിഷേക്കും ഹെഡും മാത്രമാണ് എം സി ജിയിലെ ദൈര്‍ഘ്യമുള്ള ഇന്നിങ്സില്‍ 180ല്‍ കൂടുതല്‍ റണ്‍സ് നേടിയത്. എന്നാൽ, ഇന്നലെ എം സി ജി പിച്ച് ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി. ജോഷ് ഹേസില്‍വുഡിൻ്റെ 4-0-13-3 എന്ന മാസ്മരിക ബോളിങ് പ്രകടനത്തിൽ ഇന്ത്യൻ ബാറ്റിങ് നിര കടപുഴകി. അപ്പുറത്ത് ഓസീസ് നിരയിലും വിക്കറ്റുവീഴ്ചയുണ്ടായി. 126 റൺസെടുത്ത് ജയിച്ചെങ്കിലും ആറ് വിക്കറ്റുകൾ വീണിരുന്നു.Read Also: യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെക്ക്; ഇനിയും ഒരുപാട് വര്‍ഷം റയലില്‍ തുടരാന്‍ ആഗ്രഹമെന്ന് താരംഎന്നാൽ, ഇന്ത്യൻ നിരയിൽ ഒരു താരം പിടിച്ചുനിന്ന് രക്ഷകനായി. അഭിഷേകിന്റെ ബാറ്റിങ് കൂടുതല്‍ ശ്രദ്ധേയമായി. ഇന്ത്യയെ കളിയില്‍ നിലനിര്‍ത്തിയത് ഈ ഒറ്റയാള്‍ പ്രകടനമായിരുന്നു. 37 ബോളിൽ 68 റൺസ് ആണ് അഭിഷേക് നേടിയത്. ആദ്യ 10 ഓവറില്‍ ഇന്ത്യയുടെ എട്ട് ബൗണ്ടറികളും അഭിഷേക് ആണ് അടിച്ചത്. ടീമിൻ്റെ 15 ബൗണ്ടറികളില്‍ 10 എണ്ണവും അദ്ദേഹം നേടി.മത്സരത്തിലുടനീളം അഭിഷേക് അഗ്രസീവ് ബാറ്റിങ് തുടർന്നു. അതീവ കൃത്യതയുള്ള ബാറ്റിങ് രീതി ആയിരുന്നു. ഇതിനായി നിരവധി പരിശീലനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. കൃത്യതയും നിശ്ചയദാർഢ്യവുമാണ് അഭിഷേകിൻ്റെ പ്രകടനത്തിന് ചാലകശക്തികളായത്. കഠിനാധ്വാനത്തിൻ്റെ ഫലമാണിത്.The post ഓസീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ മാനം കാത്തത് ഈ താരം; അഭിഷേക് മാജിക്കിന് പിന്നില്‍ ഈ രണ്ട് കാര്യം മാത്രം appeared first on Kairali News | Kairali News Live.