ഇഷ്‌ടപ്പെട്ടവർക്ക് റീചാർജ് ചെയ്ത് നൽകിയാൽ വമ്പൻ ഡിസ്‌കൗണ്ട്; കലക്കൻ ഓഫറുമായി ബിഎസ്എൻഎൽ

Wait 5 sec.

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കിതാ സന്തോഷ വാർത്ത. ഉപഭോക്താക്കൾക്കായി തകർപ്പൻ ഓഫറുമായി എത്തിയിക്കുകയാണ് ബിഎസ്എൻഎൽ. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ആർക്കെങ്കിലും ബി.എസ്.എൻ.എൽ. സെൽഫ് കെയർ ആപ്പ് വഴി 199-നോ അതിൽ കൂടുതലോ റീചാർജ് ചെയ്തു നൽകിയാൽ, 2.5 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. നവംബർ 18 വരെയാണ് ഈ ഓഫർ ലഭ്യമാകുക. എത്ര തവണ റീചാർജ് ചെയ്താലും ഈ ആനുകൂല്യം ലഭിക്കുമെന്നും ബി.എസ്.എൻ.എൽ. കേരള സർക്കിൾ അറിയിച്ചിട്ടുണ്ട്. ALSO READ: നിങ്ങളുടെ വാട്‌സ്ആപ്പ് പ്രൊഫൈലിന് ഒരു പുത്തന്‍ ലുക്ക്; കവര്‍ ഫോട്ടോ ഫീച്ചര്‍ ഉടന്‍ഇത് കൂടാതെ ദീപാവലി സമ്മാനമായി ഒരു രൂപ മാത്രം വിലയുള്ള ഒരു പ്രൊമോഷണൽ പ്ലാൻ ബി.എസ്.എൻ.എൽ. പുതിയ വരിക്കാർക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 30 ദിവസത്തെ വാലിഡിറ്റിയിൽ പരിധിയില്ലാത്ത വോയിസ് കോളുകളും (ലോക്കൽ/എസ്‌ടിഡി) പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ഈ ഓഫറിലൂടെ ലഭിക്കും. നവംബർ 15 വരെ ലഭിക്കുന്ന ഈ പ്ലാൻ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എം.എൻ.പി.) വഴി വരുന്നവർ ഉൾപ്പെടെയുള്ള പുതിയ ഉപഭോക്താക്കൾക്കും ലഭിക്കും.ALSO READ: ട്രൂകോളർ ഇനി ഔട്ട് !! വിളിക്കുന്നവരുടെ യഥാർത്ഥ പേര് സ്‌ക്രീനിൽ തെളിയുന്ന പുതിയ ഫീച്ചർ വരുന്നുടെലികോം രംഗത്ത് തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി നൽകുന്നത്. ഇതിന്റെ ഭാഗമായി 2025 സെപ്റ്റംബറിൽ മാത്രം 524,014 പുതിയ വരിക്കാരെയാണ് നെറ്റ്‌വർക്കിലേക്ക് ചേർത്തത്. വരുന്ന ആറു മുതൽ എട്ട് മാസത്തിനുള്ളിൽ ബി.എസ്.എൻ.എൽ. 4ജി ടവറുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു..The post ഇഷ്‌ടപ്പെട്ടവർക്ക് റീചാർജ് ചെയ്ത് നൽകിയാൽ വമ്പൻ ഡിസ്‌കൗണ്ട്; കലക്കൻ ഓഫറുമായി ബിഎസ്എൻഎൽ appeared first on Kairali News | Kairali News Live.