കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളം രാജ്യത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സംസ്ഥാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വികസന യാത്രയില്‍ പുതിയ നാഴികക്കല്ലുകള്‍ കൈവരിക്കുന്നത് തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.Also read – ‘കേരള ജനതയ്ക്ക് ഇത് പുതുയുഗപ്പിറവി’; ചരിത്രം കുറിച്ച് ഇടത് സര്‍ക്കാര്‍: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രികേരളം ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരാണെന്ന് കേരളപിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പറഞ്ഞു. സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പേരുകേട്ടവരുള്‍ക്കൊള്ളുന്ന സംസ്ഥാനമാണ് കേരളം . മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.അതേസമയം നവംബര്‍ 1 കേരളപിറവി ദിനത്തില്‍ കേരളത്തെ അതിദാരിദ്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇന്ന് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ചരിത്ര പ്രഖ്യാപനം നടത്തിയത്. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്റെ തുടക്കം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞThe post ‘കേരളം രാജ്യത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകള് നല്കി’: കേരളപ്പിറവി ആശംസകള് നേര്ന്ന് രാഷ്ട്രപതി appeared first on Kairali News | Kairali News Live.