എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്.മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ച കെ ജി എസ് 1970കളില്‍ രചിച്ച ‘ബംഗാള്‍’ എന്ന കവിതയിലൂടെ ശ്രദ്ധേയനായി. കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍ എ്‌നന സമാഹാരത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളില്‍ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു.1971 മുതല്‍ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാളവിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പല്‍ ആയി വിരമിച്ചു.പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയിരുന്നു. കൃതികള്‍: കവിത, കൊച്ചിയിലെ വൃക്ഷങ്ങള്‍, കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍, കെ ജി എസ് കവിതകള്‍, ബംഗാള്‍, അയോധ്യ,ആനന്ദന്‍,കഷണ്ടി,ഊര്‍മിള, രമണന്‍,നന്നങ്ങാടികള്‍,പ്രാര്‍ത്ഥിക്കുന്നെങ്കില്‍ ഇങ്ങനെ.