കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഇനി പാലക്കാടും. കേരളീയ രുചിഭേദങ്ങളുടെയും ജനകീയതയുടെയും പര്യായമായി മാറിയ കഫേ കുടുംബശ്രീയാണ് കണ്ണമ്പ്ര പന്തലാംപാടത്ത് പ്രവർത്തനമാരംഭിച്ചത്. പാലക്കാട് ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.കെട്ടിലും മട്ടിലും സേവനങ്ങളിലും ഉന്നത നിലവാരത്തോടെ പ്രവർത്തിക്കുന്നതാണ് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറൻ്റ്. സ്വാദിഷ്ടമായതും മായം കലരാത്തതുമായ ഭക്ഷണമാണ് സർക്കാർ പദ്ധതിയിലൂടെ കുടുംബശ്രീ ഉറപ്പ് നല്‍കുന്നത്. കേരളത്തിന്‍റെ തനതു വിഭവങ്ങള്‍ക്ക് പുറമേ, ചൈനീസ് അറബിക് ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണങ്ങളും ലഭിക്കും. പാലക്കാട് കണ്ണമ്പ്ര പന്തലാംപാടത്തെ റെസ്റ്റാേറൻ്റ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു.ALSO READ: റബർ ബോർഡിന് നാഥനില്ലാതായിട്ട് ഒന്നരവർഷം; അവഗണന തുടർന്ന് കേന്ദ്രസർക്കാർപി.പി സുമോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സുമതി, വൈസ് പ്രസിഡന്റ് കെ.ആർ മുരളി, തുടങ്ങിയവർ പങ്കെടുത്തു. ENGLISH SUMMARY: Kerala’s popular Café Kudumbashree opens its first premium restaurant in Palakkad. Minister M.B. Rajesh inaugurated the new outlet at Kannambra Panthalampadam.The post കെട്ടിലും മട്ടിലും സേവനങ്ങളിലും പ്രീമിയം തന്നെ; കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഇനിമുതൽ പാലക്കാട് കണ്ണമ്പ്രയിലും appeared first on Kairali News | Kairali News Live.