അടിമുടി പരിഷ്കാരങ്ങളും ഡിജിറ്റൽവത്ക്കരണവും യാത്രക്കാർക്ക് ഫലപ്രദമാകുന്ന തരത്തിൽ നടപ്പിലാക്കുന്നത് തുടരുകയാണ് റെയിൽവേ. റെയിൽവേ സേവനങ്ങൾ ഏകീകൃതമായി ലഭ്യമാകുന്ന റെയിൽവൺ ആപ്പ് അവതരിപ്പിച്ച റെയിൽവേ അഡ്വാൻസ് ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന്‍റെ കാലാവധി ചുരുക്കുകയും ചെയ്തിരുന്നു. ഓണലൈനിൽ ടിക്കറ്റെടുക്കുമ്പോൾ ലോവർ ബെർത്ത് എടുക്കുന്നവർക്ക് പലപ്പോഴും അത് കിട്ടാതെ വരുന്ന സാഹചര്യമുണ്ട്. ലോവർ ബെർത്തിന് മുൻഗണന നൽകിയാലും പലപ്പോ‍ഴും പ്രായമായവർക്കും ഗർഭിണികൾക്കും അപ്പർ, മിഡിൽ ബെർത്ത് കിട്ടുന്ന സാഹചര്യം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലെ ആശയക്കു‍ഴപ്പത്തിൽ വ്യക്തത വരുത്താനായി ബെർത്ത് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളും രീതികളും റയിൽവേ പുറത്തുവിട്ടിട്ടുണ്ട്.ALSO READ; കെട്ടിലും മട്ടിലും സേവനങ്ങളിലും പ്രീമിയം തന്നെ; കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഇനിമുതൽ പാലക്കാട് കണ്ണമ്പ്രയിലുംറെയിൽവേയുടെ ഡിജിറ്റൽ സിസ്റ്റത്തിൽ മുതിർന്നവർക്കും 45 നും മുകളിലുമുള്ളതോ ഗർഭിണികളായവരോ ആയ സ്ത്രീകൾക്കും ഓട്ടോമാറ്റിക്കായി ലോവർ ബർത്ത് അനുവദിച്ചു കിട്ടുന്ന സംവിധാനമുണ്ട്. ബുക്ക് ചെയ്യുമ്പോൾ ഒഴിവുള്ള ബെർത്താണ് അനുവദിക്കുക. ബുക്കിങ് സമയത്ത് ലോവർ ബെർത്ത് കിട്ടാത്തവർക്ക് ലഭ്യത കണക്കിലെടുത്ത് ബെർത്ത് അനുവദിക്കാൻ ടി ടി ഇമാർക്ക് അധികാരമുണ്ട്. ലോവർ ബെർത്ത് നിർബന്ധമാണെന്നുള്ളവർക്ക്, അത് അനുവദിച്ചു കിട്ടിയാൽ മാത്രം ബുക്കിങ് നടത്തുകയെന്ന് ഒപ്ഷൻ നൽകണം. അപ്പോൾ ലോവർ ബെർത്ത് അനുവദിച്ചാൽ മാത്രമാണ് ടിക്കറ്റ് ബുക്ക് ആവുക.എപ്പോഴൊക്കെയാണ് ബെർത്തിൽ ഉറങ്ങാനാവുക എന്ന ചോദ്യത്തിനും റെയിൽവേക്ക് ഉത്തരമുണ്ട്. റിസർവ്ഡ് കോച്ചുകളിൽ രാത്രി 10.00 മുതൽ രാവിലെ 6.00 വരെയാണ് കിടക്കാൻ അനുവദിച്ചിട്ടുള്ളത്. അതല്ലാതെയുള്ള സമയങ്ങളിൽ ഇവിടെ ഇരിക്കാൻ മാത്രമേ ഉപയോഗിക്കാവൂ. അതുപോലെ സൈഡ് ലോവർ ബെർത്തുകളിൽ ആർഎസി അനുവദിക്കുന്ന പക്ഷം സൈഡ് അപ്പർ ബർത്തിലുള്ള ആളും ആർഎസി അനുവദിക്കപ്പെട്ടവരും സൈഡ് ലോവർ ബെർത്ത് പരിഗണിക്കണം. രാത്രി കിടക്കാൻ അനുവദിക്കപ്പെട്ട സമയമാകുമ്പോൾ സൈഡ് അപ്പർ ബെർത്തിലുള്ള ആൾ ഇവിടെ നിന്നു മാറണം.The post ലോവർ ബെർത്ത് അനുവദിക്കുന്നത് ഇങ്ങനെ, സ്ലീപ്പർ ബെർത്തിൽ ഉറങ്ങേണ്ട സമയം ഇതാണ് – സംശയങ്ങൾക്ക് ഉത്തരവുമായി റെയിൽവേ appeared first on Kairali News | Kairali News Live.