റബർ ബോർഡിന് നാഥനില്ലാതായിട്ട് ഒന്നരവർഷം; അവഗണന തുടർന്ന് കേന്ദ്രസർക്കാർ

Wait 5 sec.

റബർ ബോർഡിന് നാഥനില്ലാതായിട്ട് ഒന്നരവർഷം പിന്നിടുന്നു. 30 ബോർഡ് അംഗങ്ങളിൽ 29 പേരുടെ കാലാവധിയും കഴിഞ്ഞു. ചെയർമാനും ബോർഡും ഇല്ലാതായതിനാൽ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനും കഴിയുന്നില്ല.പ്രതിസന്ധിയിലായ റബർ കാർഷിക മേഖലയോട് തികഞ്ഞ അവഗണനയാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. റബർ ബോർഡിന് മുഴുവൻ സമയ ചെയർമാനാൻ ഇല്ലാതായിട്ട് ഒന്നരവർഷം കഴിഞ്ഞു. കേന്ദ്ര വാണിജ്യ ജോയിൻ സെക്രട്ടറിക്ക് ചെയർമാൻ്റെ താൽക്കാലിക ചുമതല നൽകിയിരുന്നു. ഇവർ പ്രമോഷൻ ലഭിച്ച പോയതിനാൽ ഇപ്പോൾ ആ ചുമതലയുമില്ല. സംസ്ഥാന സർക്കാരിൻറെ പ്രതിനിധിയായി ഷീലാ തോമസ് മാത്രമാണ് ബോർഡ് അംഗമായി നിലവിലുള്ളത്. ബാക്കി 29 അംഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. കേന്ദ്രസർക്കാരിൻ്റെ വഞ്ചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.ALSO READ: അമേരിക്കയിലെ അടച്ചുപൂട്ടൽ രണ്ടാം മാസത്തേക്ക്; സാധാരണക്കാര്‍ പട്ടിണിയിലേക്കും ?സംസ്ഥാന സർക്കാർ റബറിന്റെ താങ്ങ് വില 200 രൂപയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ ഒരു രൂപ പോലും നൽകുന്നില്ല. ബോർഡ് നിലവിൽ ഇല്ലാത്തതിനാൽ കേന്ദ്ര വാണിജ്യ മന്ത്രാലയം ആണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഇത് ടയർ കമ്പനികളെ സഹായിക്കാൻ ആണെന്ന് ആരോപണവും ഉയരുന്നുണ്ട്.The post റബർ ബോർഡിന് നാഥനില്ലാതായിട്ട് ഒന്നരവർഷം; അവഗണന തുടർന്ന് കേന്ദ്രസർക്കാർ appeared first on Kairali News | Kairali News Live.