ടോൾ ഫീ അടക്കാൻ പറഞ്ഞതിന് പിന്നാലെ ബെംഗളൂരുവില്‍ ടോൾ ബൂത്ത് ജീവനക്കാരനെ ബി ജെ പി നേതാവിൻ്റെ മകനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. ടോൾ ഫീ അടക്കാൻ നിർബന്ധിച്ചതിനെ തുടർന്നായിരുന്നു ബി ജെ പി നേതാവിൻ്റെ മകനും സുഹൃത്തുക്കളും അക്രമം അ‍ഴിച്ചുവിട്ടത്. മർദിക്കുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. ബി ജെ പി നേതാവ് വിജുഗൗഡ പാട്ടീലിൻ്റെ മകനാണ് ജീവനക്കാരനെ മര്‍ദ്ദിച്ചത്. മകൻ സമർഥ്ഗൗഡയും സുഹൃത്തുക്കളും ചേർന്ന് ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാവുന്നതാണ്.വിജയപുര-കലബുറുഗി ദേശീയ പാതയിലെ കന്നോളിയിലാണ് സംഭവം നടക്കുന്നത്. സമർത്ഗൗഡയും സുഹൃത്തുക്കളും വിജയപുരയിൽ നിന്ന് സിന്ദഗിയിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ബൂത്തിൽ തടഞ്ഞുനിർത്തി ടോൾ അടക്കാൻ ആവശ്യപ്പെട്ടപ്പോൾ, താൻ ആരാണെന്ന് അറിയാമോയെന്ന് സമർത്ഗൗഡ ആദ്യം ബൂത്ത് ജീവനക്കാരനോട് ചോദിച്ചു.ALSO READ: കോട്ടയത്ത് കോളേജ് മൈതാനത്ത് താൽക്കാലിക ഗാലറി തകർന്നുവീണ് അപകടം ; പതിനഞ്ച് വിദ്യാർഥികൾക്ക് പരുക്ക്പിന്നീട് താൻ ബി ജെ പി നേതാവ് വിജുഗൗഡ പാട്ടീലിൻ്റെ മകനാണെന്നും അച്ഛനെ അറിയില്ലേയെന്നും ജീവനക്കാരനോട് ചോദിച്ചു. ആരാണ് വിജുഗൗഡ എന്ന് ജീവനക്കാരൻ തിരിച്ചു ചോദിച്ചതോടെയാണ് സമർത്ഗൗഡ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് മർദിച്ചത്. പരിക്കേറ്റ ടോൾ ജീവനക്കാരൻ സംഗപ്പയെ പിന്നീട് സിന്ദഗി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരനില്‍ നിന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.The post ‘എൻ്റെ അച്ഛൻ ആരാണെന്നറിയാമോ?’: ബെംഗളൂരുവില് ടോൾ ഫീ അടക്കാൻ പറഞ്ഞതിന് ബൂത്ത് ജീവനക്കാരനെ മര്ദ്ദിച്ച് ബിജെപി നേതാവിൻ്റെ മകൻ appeared first on Kairali News | Kairali News Live.